പള്ളിക്കര: ആശുപത്രി മാലിന്യത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ട സംഭവത്തിൽ ദുരൂഹത. അമ്പലമേട് ഫാക്ട് വളപ്പിൽ പ്രവർത്തിക്കുന്ന കേരള എൻവയോ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കീൽ) ശനിയാഴ്ച രാത്രി സംസ്കരിക്കാൻ കൊണ്ടുവന്ന ആശുപത്രി മാലിന്യത്തിലാണ് മൃതദേഹം കണ്ടത്. തൊഴിലാളികൾ മാലിന്യം തരംതിരിക്കുമ്പോഴാണ് ഇത് ശ്രദ്ധയിൽപെട്ടത്. ജനിച്ച് ഏതാനും ദിവസം മാത്രം പ്രായമായ കുട്ടിയുടെ മൃതദേഹമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ളതായിരുന്നു ആശുപത്രി മാലിന്യം.
ഈ കവർ പുറമെനിന്ന് വാങ്ങാൻ കഴിയുന്നതാണ് എന്നത് സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നു. കുട്ടിയുടെ മൃതദേഹം നിയമാനുസൃതമായി സംസ്കരിച്ചതായി കീൽ കമ്പനി അധികൃതർ പറഞ്ഞു. അതേസമയം,മാലിന്യത്തിൽനിന്നും ലഭിച്ച നവജാത ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന്റേതല്ലെന്ന് അധികൃതർ അറിയിച്ചു . മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നടന്നിട്ടുള്ള പ്രസവത്തിൽ ഒരു നവജാതശിശുവും മരണപ്പെട്ടിട്ടില്ല.
ബയോ മെഡിക്കൽ മാലിന്യങ്ങൾ മഞ്ഞ പ്ലാസ്റ്റിക് കവറിലാണ് സൂക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിലൊന്നും ഗൈനക്കോളജി ഭാഗത്തു നിന്നും പ്ലാസ്റ്റിക് മാലിന്യം കയറ്റി വിട്ടിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ മാസംതികയാതെ ജനിക്കുന്ന നവജാതശിശുക്കൾ മരണപ്പെട്ടാൽ മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുകയാണ് പതിവ്. ഫ്രീസർ നിറയുമ്പോൾ സർക്കാർ ചെലവിൽ സംസ്കരിക്കും. .
കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ സർക്കാർ ആശുപത്രികളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഏജൻസിക്ക് മൃതദേഹം കത്തിച്ചുകളയാൻ അവകാശമുണ്ടെന്നും, അതിനാൽ അവർ മൃതദേഹം കത്തിച്ചുകളഞ്ഞെന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി അമ്പലമുകൾ എസ്.എച്ച്.ഒ ലാൽ സി.ബേബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.