പള്ളിക്കര (എറണാകുളം): കോവിഡിെൻറ മറവില്‍ ബി.പി.സി.എല്‍ സ്വകാര്യവത്കരണ നീക്കം സജീവമാകുന്നു. വില്പന സുഗമമാക്കാനും വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കാനും വലിയ മാറ്റങ്ങളാണ് ബി.പി.സി.എല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കമ്പനി സ്വകാര്യവത്കരണത്തിെൻറ ഭാഗമായി സ്ഥിരം കരാര്‍ തൊഴിലാളികളുടെ എണ്ണം വൻ തോതില്‍ വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്.
സ്ഥിരം ജീവനക്കാരുടെ എണ്ണം 2100 ല്‍ നിന്നും 1200 ആക്കാനും സ്ഥിരം സ്വഭാവമുള്ള കരാര്‍ തൊഴിലാളികളുടെ എണ്ണം 2700ല്‍ നിന്ന് 1500 ആക്കാനുമുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞതായി തൊഴിലാളിനേതാക്കള്‍ പറയുന്നു. ഇതോടൊപ്പം സ്ഥിരം തൊഴിലാളികളുടെ ശമ്പളപരിഷ്കരണം നിഷേധിച്ചും, റിട്ടയര്‍മെൻറ് മെഡിക്കല്‍ സ്ക്കീമില്നിന്ന് തൊഴിലാളികളെ ഒഴിവാക്കിയും സ്വകാര്യവത്കരണ അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ് ബി.പി.സി.എല്‍ മാനേജ്മെൻറ്.
ഇതിന് പുറമെ പെട്രോളിയം, പ്രകൃതിവാതക പൊതുമേഖല കമ്പനികളില്‍ പ്രത്യേക അനുമതിയില്ലാതെ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ വന്‍കിട എണ്ണശുദ്ധീകരണ ശാലകളും പെട്രോളിയം, പ്രകൃതിവാതക ഖനനമേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളും വിദേശ കുത്തകകളുടെ കൈകളിലാകും.
നിലവില്‍ പൊതുമേഖല എണ്ണക്കമ്പനികളില്‍ 49 ശതമാനം വരെ ഓഹരികളില്‍ മാത്രമാണ് പ്രത്യേക അനുമതിയില്ലാതെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ചും തൊഴിലാളികള്‍ക്കെതിരായ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചും കൊച്ചി റിഫൈനറി ഗേറ്റില്‍ ബി.പി.സി.എല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജൂെലെ എട്ടിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് തൊഴിലാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.