പള്ളിക്കര: പാചക വാതകം ചോർന്ന് തീപിടിച്ചു. വെമ്പിള്ളി കൊച്ചോക്കൻ പൗലോസിന്റെ വീട്ടിലെ പാചക വാതക സിലിണ്ടറാണ് ചോർന്നത്. ആർക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. ഗ്യാസ് തീർന്ന സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിച്ച് പാചകം തുടരുന്നതിനിടെ വാതകം ചോരുകയായിരുന്നു. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേന അംഗങ്ങളായ എൻ.ടി. ബാലൻ, എം.എസ്. മിഥുൻ, ആർ. രതീഷ്, ആർ.യു. റെജുമോൻ, ആർ. വിജയരാജ്, പി.വി. വിജീഷ്, എസ്. അനിൽകുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്.
റോഡ് സൗകര്യമില്ലാത്തതിനാൽ ഫയർ എക്സ്റ്റിങ്ഗുഷർ ഉപയോഗിച്ചാണ് തീയണച്ചത്. റെഗുലേറ്റർ നീക്കിയ ശേഷം മൂടികൊണ്ട് അടച്ച് വാതകചോർച്ച ഇല്ലാതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.