പണിമുടക്കിയാൽ ശമ്പളം പിടിക്കും; തൊഴിലാളികൾക്ക് കത്തുമായി ബി.പി.സി.എൽ

പ​ള്ളി​ക്ക​ര: മാ​ര്‍ച്ച് 28,29 ദേ​ശീ​യ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ 16 ദി​വ​സ​ത്തെ ശ​മ്പ​ളം പി​ടി​ച്ചു​വെ​ക്കു​മെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ക​ത്ത് ന​ല്‍കി ബി.​പി.​സി.​എ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്.

വ്യ​വ​സാ​യ ത​ര്‍ക്ക നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ള്ള​തു​പോ​ലെ പ​തി​നാ​ല് ദി​വ​സ​ക്കാ​ലം മു​മ്പ് പ​ണി​മു​ട​ക്ക് നോ​ട്ടീ​സ് ന​ല്‍കി നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​ക​ളെ​ല്ലാം പാ​ലി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ണി​മു​ട​ക്കി​നെ​തി​രാ​യാ​ണ് മാ​നേ​ജ്‌​മെ​ന്‍റി‍െൻറ ഭീ​ഷ​ണി​യെ​ന്ന് സം​യു​ക്​​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്നു.

പ​ണി​മു​ട​ക്കി​ന് ആ​ധാ​ര​മാ​യ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് റി​ഫൈ​ന​റി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ബി.​പി.​സി.​എ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്​ ച​ര്‍ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ട് ച​ര്‍ച്ച​യി​ലി​രി​ക്കെ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നു​മു​ള്ള വി​ചി​ത്ര​മാ​യ ന്യാ​യം അ​വ​ത​രി​പ്പി​ച്ചാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​റ​ക്കി​യ​തെ​ന്ന്​ തൊ​ഴി​ലാ​ളി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ശ​മ്പ​ളം പി​ടി​ച്ചു വെ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പി​ന്‍മാ​റ​ണ​മെ​ന്നും സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ന്‍ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പണിമുടക്ക് അനവസരത്തില്‍ -വ്യാപാരി വ്യവസായി ഏകോപന സമിതി

കൊ​ച്ചി: തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ഈ ​മാ​സം 28, 29 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക് അ​ന​വ​സ​ര​ത്തി​ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല ക​മ്മി​റ്റി. തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്കി​നോ​ട് സം​ഘ​ട​ന​ക്ക്​ അ​നു​ഭാ​വ​പൂ​ര്‍വ​മാ​യ സ​മീ​പ​ന​മാ​ണു​ള്ള​ത്. എ​ങ്കി​ലും സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി‍െൻറ അ​വ​സാ​ന ദി​ന​ങ്ങ​ളി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന പ​ണി​മു​ട​ക്ക് വ്യാ​പാ​ര മേ​ഖ​ല​ക്ക്​ താ​ങ്ങാ​വു​ന്ന​തി​ലും വ​ലി​യ ആ​ഘാ​ത​മാ​കും. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ളെ ഇ​ത് വ​ള​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. പ​ണി​മു​ട​ക്ക് ദി​ന​ങ്ങ​ളി​ല്‍ തു​റ​ന്നി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് സം​ര​ക്ഷ​ണം സ​ര്‍ക്കാ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പി.​സി. ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - If you go on strike, you will be paid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.