പള്ളിക്കര: പെന്‍സില്‍ കാര്‍വിങ്ങില്‍ നെഹ്റു മുതല്‍ മോദിവരെയുള്ള 15 പ്രധാനമന്ത്രിമാരുടെ പേരുകളും ജനനവര്ഷവും കൊത്തിയെടുത്ത് മിസരിയ നേടിയത് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡും.
ഡ്രോയിങ് പെന്സിലിെൻറ തടി ചെത്തിക്കളഞ്ഞ് ലെഡ് പ്രത്യേക തരത്തില്‍ മിനുസപ്പെടുത്തി അതില്‍ പേനക്കത്തികൊണ്ടാണ് പേര് കൊത്തിയെടുക്കുന്നത്.
അത്തരത്തില്‍ 15 പെന്‍സിലില്‍ ആറുദിവസം കൊണ്ടാണ് 15 പ്രധാനമന്ത്രിമാരുടെ പേരുകള്‍ കൊത്തിയെടുത്തത്. യൂട്യൂബില്‍ കണ്ടതാണ് ഇതിന് പ്രചോദനമായത്.
കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിലെ മലയാളം ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മിസരിയ പെരിങ്ങാല പുതിയകണ്ടത്തില്‍ മുഹമ്മദ്കുട്ടിയുടെയും ഖദീജയുടെയും മകളാണ്. പെരിങ്ങാല വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഡ്മിന് സിദ്ദീഖ് ഹസ്സനും ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല ജനറല്‍സെക്രട്ടറി ഫാത്തിമ ജമാലും മിസരിയയെ പൊന്നാടയണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.