പള്ളിക്കര: ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് കീഴിലെ എഫ്.ബി അക്കാദമി ആന്‍ഡ് ബ്ലാംഗൂര് ക്ലബില്‍ സെലക്ഷന് നേടിയ മുഹമ്മദ് ഷാഫിയുടെ ലക്ഷ്യം ഐ.എസ്.എല്ലില്‍ ബൂട്ട് അണിയുക എന്നതാണ്. പള്ളിക്കര മൂണേലിമുകളില് താമസിക്കുന്ന എളമ്പക്കാട് മുഹമ്മദ് ഷാഫിക്ക് ചെറുപ്പം മുതല്‍ ഫുട്ബാളിനോട് കമ്പമായിരുന്നു. ആറു ദിവസത്തെ ബംഗളൂരു തെവന്നാഹാളില് നടന്ന മത്സരത്തിലാണ് സെലക്ഷന് ലഭിച്ചത്. ഒരുവര്‍ഷത്തേക്കാണ് പരിശീലനം. ഇതിനിടെ മികച്ച മത്സരം കാഴ്ചെവച്ചാല് ഐ.എസ്.എല്ലില്‍ കയറിപ്പറ്റാം.
കുമ്പളം ആര്.പി.എം.എച്ച്.എസ് അക്കാദമിയില്‍ പഠിക്കുമ്പോഴാണ് കഴിവ് തെളിക്കുന്നത്. തുടര്‍ന്ന് പ്ലസ് ടുവിന് സ്കൂള്‍ ടീമില്‍ അംഗമാകുകയും ചെയ്തു.
വീട്ടിലെ ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും കാരണം ഇടക്ക് തുടരാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കൊച്ചിന് ടെക്നിക്കല്‍ മെക്കാനിക്കില്‍ ഡിപ്ലോമ നേടുകയും കൊച്ചിന് ഷിപ്യാർഡിൽ ജോലിനോക്കുകയും ചെയ്യുന്നതിനിടെ നവോദയ ക്ലബില്‍ സെലക്ഷൻ ലഭിച്ചിരുന്നു. എഫ്.ബി അക്കാദമിയില്‍ കളിക്കാന്‍ മുഹമ്മദ് ഷാഫി വ്യാഴാഴ്ച പുറപ്പെടും. കിഴക്കേതറയില്‍ പരേതനായ അബ്ദുസലാമിെൻറയും ഇളമ്പക്കാട് റഷീദയുടെയും രണ്ട് മക്കളില്‍ മൂത്തയാളാണ്.
എ.ഐ.യു.ഡബ്ല്യു.സി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ മുഹമ്മദ് ഷാഫിക്ക് സ്വീകരണം നല്‍കുകയും ബൂട്ട് സമ്മാനമായി നല്‍കുകയും ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഹനീഫ കുഴിപ്പിള്ളിയുടെ നേതൃത്വത്തില്‍ മുന്‍ എം.എല്‍.എ വി.പി. സജീന്ദ്രന് ബൂട്ട് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.