പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 15ാം വാർഡ് പിണർമുണ്ട മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് പരാതി. ഒരു മാസമായി ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിലെ ഉയർന്ന പ്രദേശമാണ് പിണർമുണ്ട. അതിനാൽ വേനൽ കനത്തതോടെ കിണറുകൾ വറ്റിവരണ്ട അവസ്ഥയിലാണ്.
പെരിയാർവാലി സബ് കനാലിനെ ആശ്രയിക്കുന്ന ഈ പ്രദേശത്തേക്ക് വെള്ളം തുറന്ന് വിടാത്തതിനാൽ കിണറുകളും വറ്റിവരണ്ട അവസ്ഥയാണ്. വീടുകളിൽ ജല അതോറിറ്റിയുടെ കണക്ഷൻ എടുത്തിട്ടുണ്ടങ്കിലും മാസങ്ങളായി പെപ്പിൽ വെള്ളം എത്തുന്നില്ലന്നും ജനങ്ങൾ വെള്ളത്തിന്റെ തുക അടച്ച് കൊണ്ടിരിക്കുകയാണെന്നും വാർഡ് അംഗം എം.പി. യൂനുസ് പറഞ്ഞു.
കിഴക്കമ്പലം-ചിത്രപ്പുഴ റോഡിൽ മാസങ്ങളായി പെപ്പ് പൊട്ടി വെള്ളം പാഴാകുകയും ജലജീവൻ പദ്ധതിയിൽ പെടുത്തി വ്യാപകമായി പെപ്പിട്ടതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്താതാകുകയും ചെയ്തതോടെയാണ് പിണർമുണ്ട മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായത്. അതിനാൽ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും അല്ലെങ്കിൽ വരുന്ന രണ്ട് മാസം പിണർമുണ്ട മേഖലയിൽ കുടിവെള്ളം കിട്ടാക്കനിയാകുമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.