തെരുവുനായ് ശല്യം രൂക്ഷം

പള്ളിക്കര: പഴങ്ങനാട്, പുക്കാട്ടുപടി മേഖലകളിലും പെരിങ്ങാല മേഖലകളിലും തെരുവുനായ്ക്കൾ കനത്ത ഭീഷണിയായി മാറുന്നു. ഇതിനകം പത്രവിതരണക്കാർ ഉൾപ്പെടെ നിരവധി പേരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. നേരത്തേ പഴങ്ങനാട്ടുള്ള താറാവുകർഷകന്റെ 1500 താറാവുകളെ കൊന്നൊടുക്കിയിരുന്നു.

കാൽനട, വാഹന യാത്രക്കാർക്ക് നേരെ ഇവയുടെ ആക്രമണം പതിവായി. മാംസാവശിഷ്ടങ്ങൾ കഴിച്ച് ശീലിച്ച നായ്ക്കൾ അവ കിട്ടാതാവുമ്പോൾ ആക്രമകാരികളാകുന്നു. അറവുമാലിന്യവും കോഴിയവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം പലരും ഉപേക്ഷിക്കുന്നത് വഴിയോരത്താണ്. ഇവിടെ തെരുവുനായ്ക്കളുടെ പിടിവലിയാണ്.

നായ്ക്കളെ പിടികൂടാനും നടപടിയെടുക്കാനും കാരണമായി തദ്ദേശ സ്ഥാപന മേധാവി പറയുന്നത് അനിമൽ ബെർത്ത് കൺട്രോൾ വിഭാഗത്തിന് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിവിടാൻ പരിമിതികൾ ഉണ്ടെന്നാണ്. കഴിഞ്ഞ ദിവസം പുക്കാട്ടുപടി മേഖലയിലെ തെരുവുനായ് ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Tags:    
News Summary - Street dog menace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.