രഞ്ജിത്ത്

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പള്ളിക്കര: ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കുന്നത്തുനാട് മോറക്കാല പോക്കാട്ട് വീട്ടിൽ രഞ്ജിത്തിനെയാണ് (26) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം, കൊലപാതക ശ്രമം, ആയുധ നിയമം ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയാണ്. റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നവംബറിൽ പള്ളിക്കരയിൽ ബാറിന്‍റെ കോമ്പൗണ്ടിൽവെച്ച് മിഥുൻ എന്നയാളെയും സുഹൃത്തിനെയും ആക്രമിച്ച് ബൈക്ക് തട്ടിയെടുക്കാൻ ശ്രമിച്ച കുറ്റത്തിന് കുന്നത്തുനാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 67 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 42 പേരെ നാട് കടത്തി.

Tags:    
News Summary - The persistent offender was charged with Kaapa and sent to prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.