പെ​രി​ങ്ങാ​ല ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട്

അശാസ്ത്രീയ റോഡ്​ നിർമാണം; പെരിങ്ങാല ജങ്ഷനിൽ വെള്ളക്കെട്ട്

പ​ള്ളി​ക്ക​ര: കി​ഴ​ക്ക​മ്പ​ലം ചി​ത്ര​പ്പു​ഴ റോ​ഡി​ൽ പെ​രി​ങ്ങാ​ല ജ​ങ്ഷ​നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡി​ൽ വ്യാ​പ​ക വെ​ള്ള​ക്കെ​ട്ട്. റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് കാ​ര​ണം. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന ജ​ങ്ഷ​ന്‍റെ ഒ​ത്ത ന​ടു​വി​ലാ​ണ് വെ​ള്ള​ക്കെ​ട്ട്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കാ​ൽ​ന​ട​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വെ​ള്ളം തെ​റി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന സ​മ​യ​ത്ത് വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്ക് മൂ​ലം റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​ത് മൂ​ലം കാ​ന​ക​ളി​ലൂ​ടെ ഒ​ഴു​കേ​ണ്ട വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്.

പ​ള്ളി​ക്ക​ര അ​പ്പ​ച്ച​ൻ​ക​വ​ല മു​ത​ൽ പാ​ട​ത്തി​ക്ക​ര വ​രെ പ​ല​പ്ര​ദേ​ശ​ത്തും റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം വെ​ള്ള​ക്കെ​ട്ട് വ്യാ​പ​ക​മാ​ണ്. ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഇ​ല്ല. ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി​ക്ക​ര ജ​ങ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്.

Tags:    
News Summary - unscientific road construction; Water pond at Peringala Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.