പെരുമ്പാവൂര്‍: അനുമതിയില്ലാതെ എ.എം റോഡ് പൊളിച്ചതിന് പൊലീസ് കേസെടുത്തു. ലോറി സ്റ്റാൻഡിന് സമീപം യൂനിയന്‍ ബാങ്കിന് മുന്നില്‍ അധികൃതരുടെ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനം ആഴത്തില്‍ റോഡ് വെട്ടിപ്പൊളിച്ചതിന് വി.കെ.ജെ ഇന്ഫ്രാസെക്ടര് എന്ന സ്ഥാപനത്തിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഥാപനത്തിനെതിരെ നഗരസഭയും കെ.എസ്.ഇ.ബിയും പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച റോഡ് പൊളിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ കേബിളുകള്‍ പൊട്ടി. ഇതോടെയാണ് ഒരുവിഭാഗത്തിന്റെയും അനുമതിയില്ലാതെയാണ് റോഡ് പൊളിച്ചതെന്ന വിവരം പുറത്തുവന്നത്.
പ്രതിഷേധം ഉയര്‍ന്നതോടെ പി.ഡബ്ല്യു.ഡി പണി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. യൂനിയന്‍ ബാങ്കിന് സമീപത്തെ ത്രീ സ്റ്റാര്‍ ഹോട്ടലിലെ വെള്ളക്കെട്ട് ഒഴിവാക്കാനും മലിനജലം ഒഴുക്കാനുമാണ് കാന നിര്‍മാണമെന്ന് ആക്ഷേപമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പി.ഡബ്ല്യു.ഡി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തതോടെ വെള്ളിയാഴ്ച രാവിലെ 11ന് പൂര്‍വസ്ഥിതിയിലാക്കാന്‍ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയര്‍ സ്ഥാപനത്തിന് നോട്ടീസ് നല്കി. ഇക്കാര്യം നടപ്പാക്കിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് പൊതുമരാമത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഒന്നരലക്ഷത്തിന് മുകളില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. വൈകീട്ട് പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ പണി ആരംഭിച്ചു.
വെട്ടിപ്പൊളിച്ച ഭാഗം നിര്‍മാണം ആരംഭിച്ചതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഭിവാദ്യമര്‍പ്പിച്ചു. മണ്ഡലം നേതാക്കളായ ഇ. ബാവക്കുഞ്ഞ്, പി.എ. സിദ്ദീഖ്, ടി.എം. മുഹമ്മദ്കുഞ്ഞ്, പി.എച്ച്. നിസാര്‍, എം.എം. റഫീഖ്, ആദം അസീസ്, സുധീര്‍, റഫീഖ് ബാവ, അനഫ് അലി, ഇ.വി. ഷമീര്‍, കെ.എം. ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.