പെരുമ്പാവൂര്‍: ടൗണില്‍ ചികിത്സ സഹായത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് വ്യാപകമാകുന്നതായി ആക്ഷേപം. ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് സഹായത്തിനെന്ന പേരിലാണ് പിരിവ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്ന പേരിലാണ് പിരിവ്. തട്ടിപ്പിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തവരാണ്.
കഴിഞ്ഞ ദിവസം ടൗണില്‍ മൊബൈല്‍ ഷോപ്പില്‍ പിരിവിന് എത്തിയ യുവാവിനെ തടഞ്ഞുവെച്ചപ്പോഴാണ് വ്യാജ പിരിവാണെന്ന വിവരം പുറത്തുവന്നത്. ഇയാളെ പൊലീസിന് കൈമാറി.
ഇയാള്‍ പിടിക്കപ്പെട്ടതോടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ മുങ്ങുകയായിരുന്നു. മാസങ്ങളായി പണപ്പിരിവ് നടക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ചികിത്സ രേഖകളും രസീതുമില്ലാതെയാണ് പിരിവ്. പണം കൊടുക്കാത്തവരെ ഭീഷണിപ്പെടുത്തി വാങ്ങുന്ന രീതിയുമുണ്ടെന്ന് പറയുന്നു. പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് താമസിക്കുന്ന കുട്ടിക്കാണ് രോഗമെന്ന് വിശ്വസിപ്പിച്ചാണ് പണം പിരിക്കുന്നത്.
ഗുരുതര രോഗം ബാധിച്ച സാമ്പത്തിക പ്രയാസമുള്ള രോഗി പ്രദേശത്ത് ഇല്ലെന്ന് ജനപ്രതിനിധികളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
അനധികൃത പിരിവുകാരെ കണ്ടെത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.