പ്ലസ്​ വൺ പ്രവേശനം എറണാകുളം ജില്ലയിൽ 17,319 വിദ്യാർഥികൾ പുറത്ത്

കൊ​ച്ചി: ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പ്ല​സ്​ വ​ൺ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മെൻറും ക​ഴി​ഞ്ഞ​പ്പോ​ൾ ജി​ല്ല​യി​ൽ 17,319 വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​കെ​യു​ള്ള 20,098 സീ​റ്റു​ക​ൾ​ക്കാ​യി 37,375 പേ​രാ​ണ്​ അ​പേ​ക്ഷി​ച്ച​ത്. മു​ഴു​വ​ൻ എ ​പ്ല​സ്​ നേ​ടി​യ​വ​ർ​ക്കു​പോ​ലും പ​ല​യി​ട​ത്തും പ്ര​വേ​ശ​നം ല​ഭി​ക്കാ​താ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ങ്ക​ലാ​പ്പി​ലാ​ണ്. ഏ​ക​ജാ​ല​ക​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്​ ജി​ല്ല​യി​ൽ 32 സീ​റ്റു​മാ​ത്ര​മേ ഇ​നി ഒ​ഴി​വു​ള്ളൂ. 20,098 സീ​റ്റി​ലേ​ക്ക് ന​ട​ന്ന അ​ലോ​ട്ട്​​മെൻറി​ൽ​ 20,066 പേ​ർ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ പു​തു​താ​യി 4656 പേ​ർ​ക്കും ഹ​യ​ർ ഓ​പ്​​ഷ​നി​ൽ 2764 പേ​ർ​ക്കു​മാ​ണ്​ പ്ര​വേ​ശ​നം ഉ​റ​പ്പാ​യ​ത്. ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത്​ കൂ​ടി​യ ര​ണ്ടാ​മ​ത്തെ വി​ജ​യ ശ​ത​മാ​നം എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​യി​രു​ന്നു. 99.80 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​തോ​ടെ 31,490 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി. ആ​കെ 31,553 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി​യ 11,609 പേ​ർ ജി​ല്ല​യി​ലു​ണ്ട്.

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ ജ​യി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ അ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ്​ ജി​ല്ല​യി​ലെ പ്ല​സ്​ വ​ൺ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 37,375ലേ​ക്ക്​ ഉ​യ​ർ​ന്ന​ത്. ഒ​പ്പം അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​പേ​ക്ഷ​ക​രും വ​ന്നി​ട്ടു​ണ്ട്. മ​റ്റ്​ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​മു​ണ്ട്. നി​ല​വി​ലെ ര​ണ്ട്​ അ​ലോ​ട്ട്​​മെൻറു​ക​ളി​ൽ​നി​ന്നും പു​റ​ത്താ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും അ​ൺ എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട അ​വ​സ്ഥ വ​രും.

ഒ​പ്പം പോ​ളി​ടെ​ക്​​നി​ക്​ പോ​ലു​ള്ള തൊ​ഴി​ല​ധി​ഷ്​​ഠി​ത കോ​ഴ്​​സു​ക​ൾ​ക്കും​ അ​വ​സ​ര​മു​ണ്ട്.നി​ല​വി​ൽ അ​ലോ​ട്ട്​​മെൻറ്​ കി​ട്ടി​യി​ട്ടും പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ സീ​റ്റു​ക​ൾ, താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വേ​ശ​നം നേ​ടി​യ​വ തു​ട​ങ്ങി​യ സീ​റ്റു​ക​ളി​ലേ​ക്ക്​ വീ​ണ്ടും ​അ​ലോ​ട്ട്​​മെൻറ്​ വ​ന്നാ​ൽ കു​റെ​പ്പേ​ർ​ക്കു​കൂ​ടി അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കും. മ്യൂ​ച്വ​ൽ ട്രാ​ൻ​സ്​​ഫ​ർ, സ്​​കൂ​ളു​ക​ളി​ൽ​ത​ന്നെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ നേ​രി​ട്ട്​ പ്ര​വേ​ശ​നം എ​ന്നി​വ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ണ്ട്. ഇ​ത്​ ഇ​ക്കൊ​ല്ല​വും ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​വേ​ശ​നം സ​ങ്കീ​ർ​ണ​ത​യി​ലാ​കും.​

 ഫുൾ എ പ്ലസ്​ കിട്ടിയിട്ടും സീറ്റില്ല

കൊച്ചി: എല്ലാ വിഷയത്തിനും എ പ്ലസ്​ നേടിയവർ ഇഷ്​ടവിഷയത്തിന്​ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷ പുലർത്തിയത്​ തകർന്നു. ഒ​​ട്ടേറെ പേർക്ക്​ പ്രവേശനംതന്നെ ലഭിച്ചിട്ടില്ല. പറവൂർ മേഖലയിൽനിന്ന്​ ഇതുസംബന്ധിച്ച്​ ഒ​ട്ടേറെ പരാതികൾ ഉയർന്നു. മികച്ച മാർക്ക്​ നേടിയ പഠനത്തിൽ മികവ്​ കാട്ടിയ വിദ്യാർഥികൾതന്നെ പ്രവേശനം ലഭിക്കാ​തെ പുറത്തുനിൽക്കുന്ന അവസ്ഥയുണ്ടെന്ന്​ ഒരു അധ്യാപകൻ ചൂണ്ടിക്കാട്ടി. എൻ.സി.സി, സ്​കൗട്​സ്​, സ്​പോർട്​സ്​ തുടങ്ങി പ്രിവിലേജ്​ മാർക്കുകൾ ലഭിച്ചവർക്ക്​ സീറ്റ്​ ലഭിച്ചിട്ടുണ്ട്​. അതേസമയം, ഇത്തരം അധിക മാർക്കുകൾ ലഭിക്കാത്ത പഠനത്തിൽ മികവ്​ പുലർത്തിയവരാണ്​ അലോട്ട്​മെൻറിൽനിന്ന്​ പുറത്തായത്​. മികച്ച വിജയം നേടിയവർ കിട്ടിയ സ്​കൂളുകളിൽ ട്രാൻസ്​ഫർ പ്രതീക്ഷിച്ചും കാത്തിരിക്കുന്നുണ്ട്​. അൺ എയ്​ഡഡ്​ സ്​കൂളുകളിൽ അധിക തുക നൽകി സീറ്റ്​ ഉറപ്പിച്ചവരും ഏറെയാണ്​.

Tags:    
News Summary - Plus One admission in Ernakulam district 17,319 students out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.