മട്ടാഞ്ചേരി: സാഹോദര സ്നേഹത്തിെൻറ സന്ദേശവുമായി കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹം രക്ഷാബന്ധൻ ആഘോഷിച്ചു. വീടുകൾ കേന്ദ്രീകരിച്ച് ആചാരത്തനിമയോടെയാണ് രാഖിബന്ധൻ ഉത്സവം നടന്നത്.
ശ്രാവണ പൂർണിമദിനത്തിൽ സൂര്യാദിദേവതകളെ സ്മരിച്ചും ശക്തിദായക രക്ഷാപ്രാർഥനയുമായി സഹോദരി തെൻറ രക്ഷക്കായി സഹോദരെൻറ കങ്കണത്തിൽ പട്ടുനൂൽരാഖി ബന്ധിക്കുന്ന ചടങ്ങാണിത്. ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിലാണ് രാഖിബന്ധൻ ചടങ്ങുകൾ നടന്നത്.
രാഖി ബന്ധിക്കുന്നതോടെ സഹോദരിയുടെ രക്ഷാദൗത്യം സഹോദരൻ ഏറ്റെടുക്കുന്നതിെൻറ ഓർമ പുതുക്കലാണ് രാഖി ഉത്സവം. വടക്കേയിന്ത്യൻ സമൂഹങ്ങളുടെ ഭവനങ്ങളിൽ പരമ്പരാഗതമായി നടക്കുന്ന ആഘോഷം പിന്നീട് സാമൂഹികാഘോഷമായി വളർന്നു. മട്ടാഞ്ചേരി, ദ്രോണാചാര്യ, കഠാരിബാഗ്, നാവികകേന്ദ്രം, പനമ്പിള്ളി നഗർ തുടങ്ങി വിവിധയിടങ്ങളിൽ
രാഖിബന്ധൻ ആഘോഷങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.