ഫോർട്ട്കൊച്ചി: വേനൽ അവധിക്കാലം ആഘോഷിക്കേണ്ട കുട്ടികൾക്ക് താമരക്കുളം പാർക്ക് അടഞ്ഞുകിടക്കുന്നതിൽ നിരാശ. താമരക്കുളം പാർക്കിന് എന്ന് ശാപമോക്ഷമാകുമെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. കൊച്ചി നഗരസഭയുടെ കീഴിലുള്ള ഫോർട്ട്കൊച്ചി അമരാവതി ഡിവിഷനിലെ പാർക്ക് കഴിഞ്ഞ കൗൺസിൽ കാലത്താണ് അറ്റകുറ്റ പണികൾക്കായി അടച്ചത്. പാർക്കിന്റെ ഉൾഭാഗം കാടുപിടിച്ച് കിടക്കുകയാണ്.
അകത്തുണ്ടായിരുന്ന വൻ മരം മുറിച്ച് വലിയ കഷണങ്ങളും ശാഖകളും ചില്ലകളും നീക്കം ചെയ്യാതെ പാർക്കിൽ തന്നെ ഇട്ടിരിക്കുന്നു. പാർക്കിനകത്തെ ബൾബുകൾ തെളിക്കാറില്ല. രാത്രികാലങ്ങളിൽ പാർക്കിൽ സാമൂഹിക ദ്രോഹികളുടെ ശല്യമുള്ളത് കൊണ്ടാണ് അടച്ചിട്ടിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
പാർക്കിൽ കുട്ടികളുടെ കളിയുപകരണങ്ങളെല്ലാം തകർന്ന നിലയിലാണ്. ഊഞ്ഞാലുകൾ പൊട്ടിക്കിടക്കുന്നു. പാർക്ക് ഉടൻ കുട്ടികൾക്കായി തുറന്നുകൊടുക്കണമെന്ന് പൊതുപ്രവർത്തകൻ മെൽവിൻ ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.