ചൂർണിക്കര: കാറ്റിൽ ചരിഞ്ഞ വൈദ്യുതി പോസ്റ്റ് ഏഴുമാസമായിട്ടും മാറ്റിയില്ല. ചൂർണിക്കര പഞ്ചായത്ത് 12ാം വാർഡിൽ കട്ടേപ്പാടത്താണ് ചെരിഞ്ഞ പോസ്റ്റിലൂടെ ഇപ്പോഴും വൈദ്യുതി വിതരണം നടക്കുന്നത്. കഴിഞ്ഞ ജൂലൈയിലുണ്ടായ കാറ്റിലും മഴയിലുമാണ് 11 കെ.വി ലൈൻ കടന്ന് പോസ്റ്റ് താഴോട്ട് ചരിഞ്ഞത്.
വാർഡ് അംഗം വിനീഷും പ്പൈപ്പ് ലൈൻ സാക്കൺ സ്പോർട്സ് അക്കാദമിക്ക് സമീപമുള്ള വീട്ടുകാരും ഉടൻ കെ.എസ്.ഇ.ബിയിൽ വിളിച്ചുപറഞ്ഞിരുന്നു.
എന്നാൽ, അത് മാറ്റാൻ യാതൊരു നടപടിയുമുണ്ടായില്ല. ഇതിന് ശേഷവും പലരും പലതവണ ഫോണിലൂടെയും നേരിട്ടും പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.
പൂർണമായും വീഴാറായി നിൽക്കുന്ന പോസ്റ്റിൽ ത്രീ ഫേസ് കമ്പികളിലൂടെ വൈദ്യുതി കടന്ന് പോകുന്നുണ്ട്. കുട്ടികൾ കളിക്കുന്ന സ്ഥലമായതിനാൽ വലിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്.
അപകടം ഒഴിവാക്കാനായി എത്രയും പെട്ടന്ന് പോസ്റ്റ് നിവർത്തി ശരിയാക്കാൻ മേലധികാരികൾ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.