മട്ടാഞ്ചേരി: കടയിൽ കയറി കടയുടമയെയും ഭാര്യയെയും ഗുണ്ടാസംഘം മർദിച്ചു. യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡൻറ് ആർ. ബഷീറിനെയും ഭാര്യ നസ്റിനെയും തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപത്തെ ബഷീറിെൻറ ചായക്കടയിൽ കയറിയാണ് മർദിച്ചത്. തോപ്പുംപടി സാന്തോം കോളനിയിൽ ഭിന്നശേഷിക്കാരനായ കുട്ടിക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചതിെൻറ വൈരാഗ്യത്തിലാണ് മർദനമെന്ന് ബഷീർ പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് 12ഒാടെ മൂന്നംഗ സംഘം മാരകായുധങ്ങളുമായി കടയിലേക്ക് അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നു. ബഷീറും ഭാര്യയും ചേർന്ന് കട കഴുകിക്കൊണ്ടിരിക്കെയായിരുന്നു അക്രമം. കടയിലെ ഉപകരണങ്ങളും തല്ലിത്തകർത്തു. ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയതോടെ സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്ന അസി. കമീഷണറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. മുൻ മേയർ ടോണി ചമ്മണി, കൗൺസിലർമാരായ ബാസ്റ്റിൻ ബാബു, ടിബിൻ ദേവസ്യ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഷെബിൻ കുമ്പളങ്ങി, ജില്ല സെക്രട്ടറി ഷാജഹാൻ, ജാക്സൺ, പി.എ. അഷ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.