ചെറായി: എടവനക്കാട് മായാ ബസാറില്‍ ലഹരിമാഫിയകളെ ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു. എടവനക്കാട് കൂട്ടേപടി വീട്ടില്‍ ലൈസലിനാണ് (32) വെട്ടേറ്റത്. ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയിൽ 18 തുന്നലുകളുണ്ട്. ക്രിമിനില്‍ കേസുകളില്‍ പ്രതികളായവർ ഉള്‍പ്പെടുന്ന ലഹരിസംഘം ഈ പ്രദേശത്തെ കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയുമാണ്.
ഇത് ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ൈകയേറ്റം ചെയ്യുകയും പതിവാണ്. ശല്യം സഹിക്കാതെ വന്നപ്പോള്‍ നാട്ടുകാര്‍ സംഘടിച്ച് വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ ഈയിടെ കാട് വെട്ടിമാറ്റി. തുടര്‍ന്ന് ലഹരിസംഘം തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് ചേക്കേറി. ഇതിനിടെ സ്ത്രീകളെ ശല്യപ്പെടുത്താനും തുടങ്ങി.
ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തിെൻറ രോഷത്തില്‍ അഞ്ചംഗ സംഘം പിന്നീട് മാരകായുധങ്ങളുമായി എത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതിനിടെ സംഭവസ്ഥലത്തെത്തിയ പൊലീസ് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്വദേശി ജാസിര്‍ (19) എന്നയാളെ പിടികൂടുകയും കോടതിയില്‍ ഹജരാക്കുകയും ചെയ്തു. പ്രധാന പ്രതി കുഴുപ്പിള്ളി സ്വദേശി ആദര്‍ശ് പരിക്കേറ്റ് ആശുപത്രിയിലാണ്. ഇയാൾ പള്ളത്താംകുളങ്ങര ബീച്ചില്‍ തമിഴ്നാട്ടുകാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ബാക്കി പ്രതികള്‍ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.