ഫോർട്ട്കൊച്ചി: ഞായറാഴ്ച ലോക ടൂറിസം ദിനമായിരുന്നു. എന്നാൽ, കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫോർട്ട്കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുതന്നെ. ഞായറാഴ്ച ആയതിനാൽ സഞ്ചാരികളുടെ പറുദീസയായി വിശേഷിപ്പിക്കുന്ന ഫോർട്ട്കൊച്ചി കടപ്പുറം കാണാൻ സമീപ ജില്ലകളിൽനിന്നും മറ്റും സഞ്ചാരികൾ എത്തി. എന്നാൽ, കടപ്പുറത്തേക്കുള്ള പ്രവേശന ഭാഗങ്ങൾ അടച്ചതിനാൽ നിരാശരായി മടങ്ങുകയായിരുന്നു.
ടൂറിസ്റ്റ് സീസൺ ആരംഭിച്ചിരിക്കെ സാധാരണ ഗതിയിൽ ആയിരക്കണക്കിന് സ്വദേശി വിദേശ സഞ്ചാരികൾ എത്തിയിരുന്ന മേഖലകൾ പലതും വിജനമാണ്. വഴിയോര കച്ചവടക്കാർ മുതൽ ആയിരങ്ങളുടെ ഉപജീവന മേഖലയാണ് ടൂറിസം. ഹോട്ടലുകളും ഹോം സ്റ്റേകളും കച്ചവട സ്ഥാപനങ്ങളും സഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ പ്രതിസന്ധിയിലാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.