ഷാഫി പ​റ​മ്പി​ൽ അ​ങ്ക​മാ​ലി​യി​ലു​ള്ള ബെ​ന്നി ബ​ഹ​നാ​ൻ എം.​പി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ

കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളി​ലും യു.​ഡി.​എ​ഫ്​ പ​ട​യോ​ട്ടം. ജി​ല്ല​യി​ൽ​നി​ന്ന്​ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ഇ​ടു​ക്കി​യു​ടെ കീ​ഴി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എ​ൽ.​ഡി.​എ​ഫ്​ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലും യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ൾ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ​പോ​ലും വ​ൻ വോ​ട്ട്​ വി​ഹി​ത​വു​മാ​യി ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ്​ ക​ട​ന്നു​ക​യ​റി. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നേ​ടി​യ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കാ​നും യു.​ഡി.​എ​ഫി​ന്​ ക​ഴി​ഞ്ഞു.

ജി​ല്ല​യി​ലെ കൊ​ച്ചി, തൃ​പ്പൂ​ണി​ത്തു​റ, വൈ​പ്പി​ൻ, പ​റ​വൂ​ർ, എ​റ​ണാ​കു​ളം, ക​ള​മ​ശ്ശേ​രി, തൃ​ക്കാ​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ എ​റ​ണാ​കു​ളം ലോ​ക്സ​ഭാ മ​ണ്ഡ​ലം പ​രി​ധി​യി​ലും അ​ങ്ക​മാ​ലി, ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, കു​ന്ന​ത്തു​നാ​ട്​ എ​ന്നി​വ ചാ​ല​ക്കു​ടി​യി​ലും കോ​ത​മം​ഗ​ല​വും മൂ​വാ​റ്റു​പു​ഴ​യും ഇ​ടു​ക്കി​യി​ലു​മാ​ണ്.

2016ലും 2021​ലും എ​ൽ.​ഡി.​എ​ഫ്​ വി​ജ​യി​ച്ച കൊ​ച്ചി​യി​ൽ 40,266 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫി​ന്‍റെ ഹൈ​ബി ഈ​ഡ​ന്​ ല​ഭി​ച്ചു. 2019ൽ ​ഹൈ​ബി​യു​ടെ ലീ​ഡ്​ 29,313 വോ​ട്ടാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ 157 ബൂ​ത്തി​ൽ 156 ഇ​ട​ത്തും ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​നാ​ണ്​ മേ​ൽ​ക്കൈ.

മ​ന്ത്രി പി. ​രാ​ജീ​വ്​ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ്​ ക​ള​മ​ശ്ശേ​രി. ഇ​വി​ടെ 38,447 വോ​ട്ടാ​ണ്​ ഹൈ​ബി​യു​ടെ ഭൂ​രി​പ​ക്ഷം. രാ​ജീ​വി​ന്‍റെ ബൂ​ത്തി​ൽ​പോ​ലും എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കെ.​ജെ. ഷൈ​ൻ 259 വോ​ട്ടി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ ഹൈ​ബി​ക്ക്​ 649 വോ​ട്ട്​ ല​ഭി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ 8201 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ്​ വൈ​പ്പി​ൻ. ഇ​വി​ടെ ഹൈ​ബി​ക്ക്​ 29,868 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ട്.

ചാ​ല​ക്കു​ടി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ 2715 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഇ​വി​ടെ എ​ൽ.​ഡി.​എ​ഫി​നെ മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ളി ട്വ​ന്‍റി 20 ര​ണ്ടാം​സ്ഥാ​നം കൈ​യ​ട​ക്കി. 6360 വോ​ട്ടാ​ണ്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​നാ​ന്‍റെ ഭൂ​രി​പ​ക്ഷം. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​നെ​ക്കാ​ൾ 13,434 വോ​ട്ട്​ കൂ​ടു​ത​ലു​ണ്ട്​ ബെ​ന്നി​ക്ക്.

ഇ​ടു​ക്കി​യു​ടെ പ​രി​ധി​യി​ലു​ള്ള കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ 6605 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. ഇ​വി​ടെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജോ​യ്​​സ്​ ജോ​ർ​ജി​നെ​ക്കാ​ൾ 20481 വോ​ട്ട്​ യു.​ഡി.​എ​ഫി​ന്‍റെ ഡീ​ൻ കു​ര്യാ​ക്കോ​സി​ന്​ കൂ​ടു​ത​ൽ ല​ഭി​ച്ചു. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കെ.​ജെ. ഷൈ​നി​ന്‍റെ നാ​ടാ​യ പ​റ​വൂ​രി​ലും ഹൈ​ബി 26,395 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം സ്വ​ന്ത​മാ​ക്കി.

ക​ഴി​ഞ്ഞ​ത​വ​ണ ഹൈ​ബി​യു​ടെ ഭൂ​രി​പ​ക്ഷം 14,085 വോ​ട്ടാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്​ മേ​ൽ​ക്കൈ​യു​ള്ള മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ക​​ട്ടെ വോ​ട്ട്​ വി​ഹി​തം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തു. തൃ​ക്കാ​ക്ക​ര 44900, തൃ​പ്പൂ​ണി​ത്തു​റ 31965, എ​റ​ണാ​കു​ളം 37069, പെ​രു​മ്പാ​വൂ​ർ 13965, അ​ങ്ക​മാ​ലി 16,867, ആ​ലു​വ 23921, മൂ​വാ​റ്റു​പു​ഴ 27620, പി​റ​വം 15655 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യു​ടെ ഭൂ​രി​പ​ക്ഷം.

Tags:    
News Summary - UDF also proved its strength in the left quota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.