കാപ്പ നിയമപ്രകാരം ജയിലിലടച്ച ആളുടെ ശിക്ഷ കാലാവധി ഒരുവര്‍ഷമാക്കി

പെരുമ്പാവൂര്‍: കാപ്പ ചുമത്തി രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ച ആളുടെ ശിക്ഷ കാലാവധി ഒരുവര്‍ഷമാക്കി. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലുവി‍െൻറ (29) ശിക്ഷയാണ് ആറുമാസത്തില്‍നിന്ന് ഒരുവര്‍ഷമായി ദീര്‍ഘിപ്പിച്ചത്.

2020 നവംബറിലാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനെതിരെ ഇയാള്‍ കാപ്പ ഉപദേശകസമിതിയിലും ഹൈകോടതിയിലും നല്‍കിയ അപ്പീല്‍ നിരാകരിച്ച് ശിക്ഷ ശരിവെച്ചിരുന്നു.

തുടര്‍ന്ന് ആറുമാസം ജയിലില്‍ കിടന്ന ലാലു പുറത്തിറങ്ങിയ ശേഷം 2021 നവംബറിൽ കോടനാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാവുകയായിരുന്നു. ഇതോടെ കാപ്പ ചുമത്തി രണ്ടാമതും ജയിലിലടച്ചിരുന്നു.

Tags:    
News Summary - Under the Kappa Act, the sentence of a prisoner was extended to one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.