മട്ടാഞ്ചേരി: അധ്യാപനത്തോടാണോ കൃഷിയോടാണോ കൂടുതൽ താൽപര്യമെന്ന് ചോദിച്ചാൽ മറുപടി പറയാൻ സുബൈർ മാഷ് കുഴയും. രണ്ടും ഹൃദയത്തോട് ചേർത്തുവെച്ചിരിക്കയാണ് ഫോർട്ട്കൊച്ചി സാന്താക്രൂസ് എൽ.പി സ്കൂളിലെ ഈ അറബി അധ്യാപകൻ. ജില്ല പരിസ്ഥിതി ക്ലബ് കോഒാഡിനേറ്ററുമാണ് അരുക്കുറ്റി നദ്വത്ത് നഗർ പുത്തൻപുരക്കൽ വീട്ടിൽ പി.എം. സുബൈർ.
2007 ജൂലൈയിൽ അധ്യാപക ജീവിതത്തിലേക്ക് പ്രവേശിച്ച സുബൈറിെൻറ കൃഷിയിലും കലയിലുമുള്ള താൽപര്യം മൂലം സ്വന്തം സ്കൂളിൽതന്നെ അധ്യാപനത്തോടൊപ്പം വിദ്യാർഥികളിൽ ഇവയുടെ പഠനത്തിനും തുടക്കം കുറിച്ചു. നഗരത്തിൽ കഴിയുന്ന കുട്ടികൾക്ക് കൃഷിയെന്തെന്നുപോലും അറിവില്ലായിരുെന്നന്ന് അപ്പോഴാണ് മാഷും തിരിച്ചറിഞ്ഞത്. ഇതോടെയാണ് നഗരപ്രദേശങ്ങളിലെ കുട്ടികൾക്കും കൃഷിയെക്കുറിച്ച് അടുത്തറിയാൻ അവസരം ഒരുക്കണമെന്ന ആശയം മനസ്സിൽ പതിഞ്ഞത്. തുടർന്ന് സ്കൂൾ മുറ്റത്ത് വിവിധ കൃഷികൾ ചെയ്തു. പാഠപുസ്തകങ്ങൾക്കൊപ്പം കൃഷിയെക്കുറിച്ചും പ്രകൃതിയെ കുറിച്ചും പഠിപ്പിച്ചു.
വീടുകളിലെ കൊച്ചുസ്ഥലങ്ങളിൽ വിദ്യാർഥികൾ കൃഷി തുടങ്ങി. കുട്ടി കർഷകർ എന്ന ക്ലബ് ഉണ്ടാക്കി. ഇതറിഞ്ഞ് മറ്റുസ്കൂളിലെ അധ്യാപകർ അവരുടെ സ്കൂളിലേക്ക് സുബൈറിെൻറ സഹായം തേടി. ഇതോടെയാണ് മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ പ്രകൃതി ക്ലബ് എന്ന സംവിധാനം അന്നത്തെ ഉപജില്ല ഒാഫിസർ അജിത്തിെൻറ സഹകരണത്തോടെ ആരംഭിച്ചത്. ഏറെ താമസിയാതെ ജില്ല വിദ്യാഭ്യാസ ഒാഫിസറായിരുന്ന സന്തോഷിെൻറ സഹകരണത്തോടെ ജില്ല പ്രകൃതി ക്ലബ് എല്ലാ സ്കൂളിലും രൂപവത്കരിച്ചു.
ഫോറസ്റ്റ് ഓഫിസർ അനസ്, വൈറ്റില കൃഷി ഓഫിസർ ഉണ്ണികൃഷ്ണൻ എന്നിവരുടെ പിന്തുണയും ഗുണകരമായി. സുബൈർ അന്നുമുതൽ എറണാകുളം ജില്ല പരിസ്ഥിതി ക്ലബ് കോഓഡിനേറ്ററാണ്. ഏഴ് വാട്സ്ആപ് ഗ്രൂപ്പുകളും ക്ലബിന് ഉണ്ട്.
സ്കൂളിൽ ഒരുപീരിയഡ് കൃഷിപാഠം വേണമെന്ന് പ്രകൃതി ക്ലബ് സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നല്ല കർഷകർകൂടിയാകണമെന്നാണ് സുബൈറിെൻറ ആഗ്രഹം. സ്വന്തമായി നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ട്. മാപ്പിള കലകൾ, യോഗ, കരാേട്ട എന്നിവ പഠിപ്പിക്കാനും സമയം കണ്ടെത്തുന്നു.
സ്വന്തമായി ഹ്രസ്വചിത്രങ്ങളും നിർമിച്ച് അംഗീകാരങ്ങൾ നേടി. മികച്ച അധ്യാപകനുള്ള എം.എൽ.എ അവാർഡ്, പരിസ്ഥിതി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും തേടിയെത്തി. ജില്ല അറബി കോംപ്ലക്സ് സെക്രട്ടറി, ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോഒാഡിനേറ്റർ സ്ഥാനങ്ങളും വഹിക്കുന്നു.
പരേതനായ ഓഞ്ഞിലിക്കൽ മമ്മുവാണ് പിതാവ്. മാതാവ്: സൈനബ. ഭാര്യ: ബുഷറ. ബീഗം റുക്സാന, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് റസിൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.