ദിവ്യജ്യോതിപ്രയാണം തുടങ്ങി

അടിമാലി: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂനിയൻ ആഭിമുഖ്യത്തിൽ 21 മുതൽ 23വരെ എൻ.ആർ. സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശ്രീനാരായണ ധർമ വിചാരയജ്ഞത്തിന്റെ ഭാഗമായി ദിവ്യജ്യോതിപ്രയാണം മുട്ടുകാട്ടിൽനിന്ന് ആരംഭിച്ചു. ശിവഗിരി മഹാസമാധിയിലെ കെടാവിളക്കിൽനിന്ന്​ പകർന്ന ദീപം സ്വാമി ധർമചൈതന്യ പ്രോജ്ജ്വലനം നടത്തിയ ശേഷം യൂനിയൻ പ്രസിഡന്റ്​ എം.ബി. ശ്രീകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാമി മഹാദേവാനന്ദ, യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ്, യൂനിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, സെക്രട്ടറി കെ.എസ്. ലതീഷ്കുമാർ, വി.എൻ. സലിം മാസ്റ്റർ, എൻ.ആർ. വിജയകുമാർ, ആർ.അജയൻ, ഐബി പ്രഭാകരൻ, കെ.കെ. രാജേഷ്, വി.വി. ജോബി,രഞ്ജിത് പുറക്കാട്ട്, ഡി. രാധാകൃഷ്ണൻ തമ്പി, കെ.കെ. ഹരിദാസ്, സജിനി സാബു, ജനി തങ്കച്ചൻ, വിനീത സുഭാഷ്, വിഷ്ണു ശേഖരൻ, അനൂപ് മുരളി എന്നിവർ നേതൃത്വം നൽകി. പ്രയാണം ബുധനാഴ്ച കള്ളിമാലിയിൽനിന്ന്​ ആരംഭിച്ച് സേനാപതിയിൽ സമാപിക്കും idl adi 4 sn ചിത്രം: എം.ബി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ദിവ്യജ്യോതിപ്രയാണം മുട്ടുകാട്ടിൽനിന്ന്​ ആരംഭിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.