കഞ്ചാവ്​ കേസ്​: പ്രതിക്ക്​ ആറുവർഷം കഠിനതടവ്​

ID/ER കൊച്ചി: കഞ്ചാവ്​ കൈവശംവെച്ച കേസിൽ ഇടുക്കി രാജാക്കാട് സ്വദേശി ബിജു അഗസ്​റ്റിന്​ (28) ആറു​ വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. 2018 ജൂൺ 21ന്​ അങ്കമാലി കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്​ പാലക്കാട്- എരുമേലി ബസിൽ യാത്രചെയ്യുകയായിരുന്ന പ്രതി 3.50 കിലോ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട്​ ബസിൽനിന്ന് ഇറങ്ങിയോടിയ ബിജുവിനെ ഉദ്യോഗസ്ഥൻ പിന്തുടർന്ന്​ പിടികൂടുകയായിരുന്നു. അസി. എക്സൈസ് കമീഷണർ ജി. സുജിത്കുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ അഡീ. സെഷൻസ് ജഡ്​ജി കെ. സുഭദ്രമ്മയാണ്​ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ എം.ഡി. സുനി ഹാജരായി. ഏഴ്​ സാക്ഷികളെ വിസ്തരിച്ച കോടതി 38 രേഖകൾ പരിശോധിച്ച ശേഷമാണ്​ പ്രതി കുറ്റക്കാരനാണെന്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചത്. സമാനമായ കേസിൽ തൊടുപുഴ കോടതി അഞ്ചു​ വർഷം ശിക്ഷിച്ച പ്രതി ഇപ്പോൾ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.