കാട്ടുപന്നികൾ എത്തുന്നത് കൂട്ടമായി

മുട്ടം: ഹെക്ടറുകണക്കിന് സ്ഥലത്തെ കപ്പ, വാഴ, പൈനാപ്പിൾ, ചേന, ചേമ്പ് തുടങ്ങിയ വിളകളാണ് കാട്ടുപന്നി ദിനംപ്രതി നശിപ്പിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൃഷിവകുപ്പിലും സർക്കാറിലും പരാതി നൽകുന്നതല്ലാതെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കൃഷിയിടം മുഴുവൻ ഉഴുതുമറിച്ചിടും. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടാവുന്നത്. നിരന്തര സമ്മർദങ്ങളുടെ ഫലമായി കാട്ടുപന്നികളെ വെടിവെക്കാൻ ലൈസൻസുള്ള തോക്കുടമകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ വ്യക്തികൾക്ക് തോക്ക് ലൈസൻസ് പുതുക്കിനൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്. മുട്ടം സ്വദേശി ചാമക്കാലയിൽ മാത്യു ജോസഫി‍ൻെറ തോക്ക് ലൈസൻസ് പുതുക്കാൻ മൂന്നുവർഷം മുമ്പ്​ അപേക്ഷ നൽകിയതാണ്. എന്നാൽ, ഇതുവരെ പുതുക്കിനൽകിയിട്ടില്ല. മാസങ്ങൾക്ക് മുമ്പ്​ മാത്യു ജോസഫി‍ൻെറ കൃഷിയിടത്തിലെ രണ്ട് ഏക്കറോളം സ്ഥലത്തെ പൈനാപ്പിൾ പൂർണമായും കാട്ടുപന്നി നശിപ്പിച്ചിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. മുട്ടത്തെ പച്ചിലാംകുന്ന്, കാക്കൊമ്പ് ,തോണിക്കല്ല്, ഇടപ്പള്ളി പ്രദേശങ്ങളിലെ കൃഷിയാണ് കാട്ടുപന്നികൾ കൂട്ടമായി നശിപ്പിക്കുന്നത്. കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനപാലകർ എത്തിയെങ്കിലും ഒരു പന്നിയെപ്പോലും പിടിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.