കഞ്ഞിക്കുഴി: മത്സരത്തിനിറങ്ങുമ്പോൾ തന്നെ വിജയം ഉറപ്പിച്ച് കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹൈസ്കൂളിന്റെ ബാൻഡ് ടീം. ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിൽ കൂമ്പൻപാറ സ്കൂൾ ടീം മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്. ഏഴുമാസമായി തുടരുന്ന നിരന്തര പരിശീലനത്തിന് ശേഷമാണ് ജില്ല കലോത്സവത്തിലെ പ്രകടനം.
ദേശഭക്തിഗാനങ്ങളും, ദേശീയത തുളുമ്പുന്ന സിനിമാഗാനങ്ങളുമാണ് സംഘം അവതരിപ്പിച്ചത്. എതിരാളികളുടെ അഭാവത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. എ ഗ്രേഡോടെ തന്നെ ഫാത്തിമമാതാ ബാൻഡ് സംഘം സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. കാണക്കാരി സ്വദേശി സി.ജെ. ജോസഫാണ് പരിശീലകൻ.
ഹയർസെക്കൻഡറി വിഭാഗം ബാൻഡ്മേളത്തിന് ഇത്തവണ ഒരു ടീം പോലും ഉണ്ടായിരുന്നില്ല. പല വിദ്യാലയങ്ങളും മത്സരത്തിൽനിന്ന് പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നതും പരിശീലനമടക്കമുള്ളവയുടെ അഭാവമാണ്. സാമ്പത്തിക ചെലവ് ഏറുന്നതും മത്സരത്തിന് വേണ്ടിയുള്ള ചിട്ടയായ പരിശീലനവുമൊക്കെ ടീമുകളുടെ എണ്ണം കുറക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.