കട്ടപ്പന: ഇടുപ്പ് മാറ്റിവെക്കൽ ഉൾപ്പെടെ നാല് സങ്കീർണ ശസ്ത്രക്രിയകൾ 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി കട്ടപ്പന താലൂക്ക് ആശുപത്രി. ഹൈറേഞ്ചിലെ താലൂക്ക് ആശുപത്രികളിൽ ഇതാദ്യമാണ് രണ്ടുദിവസത്തിനുള്ളിൽ നാല് പ്രധാന ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നത്. വണ്ടിപ്പെരിയാർ സ്വദേശിനിയായ അമ്പതുകാരിയുടെ ഇടുപ്പെല്ലാണ് മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തിങ്കളാഴ്ച് രാവിലെ മാറ്റിവെച്ചത്. ഇടുപ്പിലേക്കുള്ള രക്തചംക്രമണ വ്യവസ്ഥ തകരാറിലായതിനെ തുടർന്നാണ് കൃത്രിമ ഇടുപ്പെല്ല് സ്ഥാപിക്കേണ്ടിവന്നത്. മുളകരമേട് സ്വദേശിയായ 65 കാരിയുടെ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയും പൂർത്തിയാക്കി. അസ്ഥിരോഗ വിദഗ്ധന്മാരായ ഡോ. ജിശാന്ത് ബി.ജയിംസ്, ഡോ. ടോം ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രിയിൽ രണ്ടരലക്ഷം രൂപ മുതൽ മൂന്നുലക്ഷം രൂപവരെ ചെലവ് വരുന്ന ശസ്ത്രക്രിയകളാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിവഴി സൗജന്യമായി നടത്തിയത്. ചൊവ്വാഴ്ചയാണ് ഒമ്പതും പത്തും വയസ്സുള്ള ആൺകുട്ടികൾക്ക് അഡിനോയ്ഡ് എക്ടമി, ടോൺസൽ എക്ടമി ശസ്ത്രക്രിയകളും വിജയകരമായി നടത്തിയത്. ഇ.എൻ.ടി വിദഗ്ധൻ ഡോ. എവിൻ എബ്രഹാമിൻെറയും അനസ്തേഷ്യ വിദഗ്ധ ഡോ. സ്നേഹ ജോർജിൻെറയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.