മൂടിയില്ലാതെ സെപ്റ്റിക് ടാങ്ക്; മൂക്കുപൊത്തി യാത്രക്കാര്‍

നെടുങ്കണ്ടം: കംഫര്‍ട്ട്​ സ്​റ്റേഷനിലെ മാലിന്യം ശേഖരിക്കുന്ന സെപ്റ്റിക് ടാങ്ക് മൂടിയിരിക്കുന്നത് നെറ്റ് വിരിച്ച്. ദുര്‍ഗന്ധംമൂലം മൂക്കുപൊത്തി യാത്രക്കാര്‍. താലൂക്കാസ്ഥാനമായ നെടുങ്കണ്ടം പഞ്ചായത്ത് ബസ്​സ്റ്റാൻഡിലാണ് ഈ കാഴ്ച. ടാങ്കി‍ൻെറ മൂടി നഷ്ടപ്പെട്ടതോടെ മുകള്‍ഭാഗത്ത് ഗ്രീന്‍ നെറ്റ് വിരിച്ചിരിക്കുകയാണ്. മഴതുടങ്ങിയതോടെ ദുര്‍ഗന്ധം മൂലം പലയാത്രക്കാരും സ്റ്റാൻഡിൽ കയറാതായി. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷ‍ൻെറ നിര്‍മാണം നടന്നുവരുകയാണ്. നിര്‍മാണം തുടങ്ങിയപ്പോള്‍ പഴയ സെപ്റ്റിക് ടാങ്ക് മാറ്റിസ്ഥാപിച്ചു. അപ്പോള്‍ മൂടി ഘടിപ്പിച്ചില്ല. പകരം കമുകി‍ൻെറ തടിയെത്തിച്ച് മുകളില്‍ നെറ്റ് വിരിച്ചു. മഴപെയ്തതോടെ സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയെന്ന പരാതിയുമുണ്ട്. നൂറുകണക്കിന്​ ആളുകളാണ്​ ദിവസവും നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെത്തുന്നത്. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മാണം. പ്രദേശത്തെ പാറക്കെട്ടില്‍നിന്ന്​ വെള്ളവും ശുചിമുറി മാലിന്യവും സ്റ്റാന്‍ഡിനുള്ളിലൂടെ ഒഴുകികുമളി-മൂന്നാര്‍ സംസ്ഥാന പാതയിലേക്കാണെത്തുന്നത്. പുതിയ കംഫര്‍ട്ട്​ സ്‌റ്റേഷ‍‍ൻെറ നിര്‍മാണവും അശാസ്ത്രീയമെന്നാണ് ആരോപണം. idl ndkm കംഫര്‍ട്ട് സ്​റ്റേഷനിലെ സെപ്റ്റിക് ടാങ്കിന് മൂടിക്ക് പകരം നെറ്റ് വിരിച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.