മൂലമറ്റം: മലയോര മേഖലകളിലെ ദുർഘട പാതകൾ വരെ താണ്ടാൻ വനം വകുപ്പിന് പുതിയ അത്യാധുനിക വാഹനമെത്തി. മുട്ടത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിലേക്കാണ് ഫോഴ്സ് മോട്ടോഴ്സിന്റെ ഓഫ് റോഡ് വാഹനമായ ഗുർഖ എത്തിയത്. മലയും മലഞ്ചെരിവുകളും ചെറിയ പുഴകളും വരെ അനായാസം മറികടക്കാൻ കഴിയുന്നതാണ് ഈ ഫോര്‍വീല്‍ ഡ്രൈവ് വാഹനം. ചെറിയ പുഴകളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങിയാൽ ഒന്നും സംഭവിക്കാതിരിക്കാൻ സൈലൻസർ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ടയറുകൾക്ക് ഉയരവും കൂടുതൽ ഉണ്ട്. ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. ഫോഴ്സിന്റെ ഓഫ് റോഡ് വാഹനമായ ഗുർഖയുടെ ബി.എസ് 6 വകഭേദം വിപണിയിലെത്തിയത് കഴിഞ്ഞ വർഷം അവസാനമാണ്. സംസ്ഥാനത്ത് ആകെ 26 വാഹനങ്ങൾ വനം വകുപ്പിനായി അനുവദിച്ചിട്ടുണ്ട്. 20 ഗുർഖ വാഹനവും ആറ് ബൊലേറൊ ക്യാംപർ വാഹനവുമാണ് വകുപ്പിന് അനുവദിച്ചിട്ടുള്ളത്. ജില്ലയിൽ മുട്ടത്തിന് പുറമെ മാങ്കുളം, മറയൂർ, ചിന്നാർ, വാഴത്തോപ്പ് എന്നിവിടങ്ങളിലേക്കും ഗുർഖ ജീപ്പ് അനുവദിച്ചിട്ടുണ്ട്. tdl mltm2 മുട്ടത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിലേക്ക് അനുവദിച്ച ഫോഴ്സ് മോട്ടോഴ്സിന്റെ ഓഫ് റോഡ് വാഹനമായ ഗുർഖ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.