Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുർഘട പാതകൾ താണ്ടാൻ...

ദുർഘട പാതകൾ താണ്ടാൻ വനം വകുപ്പിന് 'ഗുർഖ' എത്തി

text_fields
bookmark_border
ദുർഘട പാതകൾ താണ്ടാൻ വനം വകുപ്പിന് ഗുർഖ എത്തി
cancel
മൂലമറ്റം: മലയോര മേഖലകളിലെ ദുർഘട പാതകൾ വരെ താണ്ടാൻ വനം വകുപ്പിന് പുതിയ അത്യാധുനിക വാഹനമെത്തി. മുട്ടത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിലേക്കാണ് ഫോഴ്സ് മോട്ടോഴ്​സിന്‍റെ ഓഫ് റോഡ്​ വാഹനമായ ഗുർഖ എത്തിയത്. മലയും മലഞ്ചെരിവുകളും ചെറിയ പുഴകളും വരെ അനായാസം മറികടക്കാൻ കഴിയുന്നതാണ് ഈ ഫോര്‍വീല്‍ ഡ്രൈവ് വാഹനം. ചെറിയ പുഴകളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങിയാൽ ഒന്നും സംഭവിക്കാതിരിക്കാൻ സൈലൻസർ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ടയറുകൾക്ക് ഉയരവും കൂടുതൽ ഉണ്ട്. ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. ഫോഴ്സിന്റെ ഓഫ് റോഡ് വാഹനമായ ഗുർഖയുടെ ബി.എസ് 6 വകഭേദം വിപണിയിലെത്തിയത്​ കഴിഞ്ഞ വർഷം അവസാനമാണ്. സംസ്ഥാനത്ത് ആകെ 26 വാഹനങ്ങൾ വനം വകുപ്പിനായി അനുവദിച്ചിട്ടുണ്ട്. 20 ഗുർഖ വാഹനവും ആറ്​ ബൊലേറൊ ക്യാംപർ വാഹനവുമാണ് വകുപ്പിന് അനുവദിച്ചിട്ടുള്ളത്. ജില്ലയിൽ മുട്ടത്തിന് പുറമെ മാങ്കുളം, മറയൂർ, ചിന്നാർ, വാഴത്തോപ്പ് എന്നിവിടങ്ങളിലേക്കും ഗുർഖ ജീപ്പ് അനുവദിച്ചിട്ടുണ്ട്. tdl mltm2 മുട്ടത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിലേക്ക് അനുവദിച്ച ഫോഴ്സ് മോട്ടോഴ്​സിന്‍റെ ഓഫ് റോഡ്​ വാഹനമായ ഗുർഖ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story