മൂലമറ്റം: പൊതുസ്ഥലത്ത് നിക്ഷേപിച്ച ഭക്ഷണാവശിഷ്ടങ്ങളും മറ്റും വൈദ്യുതി ബോര്‍ഡ് നീക്കി. ഉദ്യോഗസ്ഥരുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് മിച്ചം വന്ന ഭക്ഷണവും അവശിഷ്ടങ്ങളുമാണ് മൂലമറ്റത്ത് പഞ്ചായത്ത് വക സ്ഥലത്ത് നിക്ഷേപിച്ചത്. ഇത് നീക്കണമെന്നും 10,000 രൂപ പിഴയടക്കണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് അറക്കുളം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. മാലിന്യം നീക്കിയെങ്കിലും പിഴയടക്കുന്നതിന് വൈദ്യുതി ബോര്‍ഡ് തയാറായിട്ടില്ല. വൈദ്യുതി ബോര്‍ഡിന്‍റെ നടപടി നിരീക്ഷിച്ചുവരുകയാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഗ്ലാഡിസിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് സന്ദര്‍ശിച്ചത്. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിനും വലിച്ചെറിഞ്ഞതിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. TDL MALINYAM വഴിയരികില്‍ തള്ളിയ മാലിന്യം നീക്കി വൃത്തിയാക്കിയപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് വാർഷികം തൊടുപുഴ: വിശ്വഹിന്ദു പരിഷത്ത് ജില്ല വാർഷികവും ഹിന്ദു ഹെൽപ് ഡെസ്ക് ഉദ്ഘാടനവും ഈ മാസം അഞ്ചിന് തൊടുപുഴ ശ്രീവത്സം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വി.എച്ച്.പി സംസ്ഥാന പ്രസിഡന്‍റ് വിജി തമ്പി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ പങ്കെടുക്കും. ജില്ല രക്ഷാധികാരി രാധാകൃഷ്ണൻ മുണ്ടമറ്റം, വൈസ് പ്രസിഡന്‍റ് ബി. സോമശേഖരൻ, സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, ട്രഷറർ എം.പി. സദാശിവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.