അർബുദ രോ​ഗിയെയും ചെറുമക്കളെയും ഇറക്കവിട്ട കണ്ടക്ടർക്ക്​ സസ്പെൻഷൻ

ഇടുക്കി: അർബുദ രോഗിയായ 73 കാരനെയും ചെറു​മക്കളെയും ഇറക്കിവിട്ട സംഭവത്തിൽ കെ.എസ്​.ആർ.ടി.സി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മേയ് 23ന് ഏലപ്പാറയിൽനിന്ന്​ തൊടുപുഴയിലേക്ക് യാത്ര ചെയ്ത 73 കാരനെയും 13, 7 വയസ്സ്​ ഉള്ള കൊച്ചുമക്കളെയും ഇളയ കുട്ടിക്ക് പ്രാഥമികാവശ്യത്തിന് ബസ് നിർത്തി സൗകര്യം ചെയ്യാതെ കണ്ടക്ടർ ഇറക്കിവിട്ട സംഭവത്തിലാണ്​ നടപടി. മാധ്യമ വാർത്തകളെ തുടർന്ന് അന്വേഷണം നടത്തിയ തൊടുപുഴ സ്ക്വാഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിലാണ്​ മൂലമറ്റം യൂനിറ്റിലെ കണ്ടക്ടർ ജിൻസ് ജോസഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കണ്ടക്ടറുടെ നടപടി ഉത്തരവാദിത്തമില്ലായ്മയും കൃത്യനിർവഹണത്തിലെ ​ഗുരുതര വീഴ്ചയുമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് സസ്​പെൻഷൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.