മൂലമറ്റം: . ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകൾക്കായി ഏതാനും മാസം മുമ്പാണ് വർക്ക്ഷോപ് തുറന്നത്. പ്രവർത്തനം ആരംഭിച്ചെങ്കിലും ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള താൽക്കാലിക ഷെഡ് മഴ തൂളിയാൽ പോലും ചോർന്നൊലിക്കും. പ്രതിദിനം മൂന്നിലധികം വാഹനങ്ങൾ ഇവിടെ തകരാറുകൾ പരിഹരിക്കാനെത്തുന്നുണ്ട്. ഡിപ്പോയിൽ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഷെഡിലാണ് വാഹനങ്ങൾ നന്നാക്കുന്നത്. കാലപ്പഴക്കത്താൽ കെട്ടിടം ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂര ഏറെയും പൊട്ടിത്തകർന്ന നിലയിലാണ്. ആവശ്യത്തിന് വെളിച്ചവും ഇല്ല. ഷീറ്റുകൾ മാറ്റി കെട്ടിടം ബലവത്താക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. tdl mltm6 ചോർന്നൊലിക്കുന്ന മൂലമറ്റം കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.