നെടുങ്കണ്ടം: രാമക്കൽമെട്ട് ആമപ്പാറയിലെ അനർട്ടിന്റെ അക്ഷയ സൗരോർജ പാർക്കിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി തിങ്കളാഴ്ച ഓൺലൈനായി നിർവഹിക്കും. വൈകീട്ട് 3.30ന് തോവാളപ്പടി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിക്കും. സൗരോർജത്തിൽനിന്നും കാറ്റിൽനിന്നും ഒരേസമയം വൈദ്യുതി ഉൽപാദിപ്പിക്കാൻ ആരംഭിച്ച പദ്ധതിയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതിൽനിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. 325 വാട്ട് ശേഷിയുള്ള 3042 ഇന്ത്യൻ നിർമിത സൗരപാനലുകളാണ് നാലേക്കറോളം വരുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിനായി 12 കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. ഒരുവർഷം 13 ലക്ഷം യൂനിറ്റ് വൈദ്യുതി സൗരോർജ പാർക്കിൽനിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, അനർട്ട് ജില്ല എൻജിനീയർ നിതിൻ തോമസ് എന്നിവർ പറഞ്ഞു. TDL AMAPPARA രാമക്കൽമെട്ട് ആമപ്പാറയിലെ അക്ഷയ സൗരോർജ പാർക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.