atn. add പരിസ്ഥിതിദിനം കട്ടപ്പന: വനം-വന്യജീവി വകുപ്പിന്‍റെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്‍റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പദ്ധതിയും വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി അധ്യക്ഷതവഹിച്ചു. വൃക്ഷത്തൈ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ ഷാൻട്രി ടോം, കട്ടപ്പന ബി.ഡി.ഒ ബി. ധനേഷ് തുടങ്ങിയവർ പങ്കെടുത്തു. തൊടുപുഴ: യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച ഫലവൃക്ഷത്തെ നടീൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് അജിത് മുതിരമല അധ്യക്ഷതവഹിച്ചു. പാർട്ടി സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാന്മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, പ്രഫ. എം.ജെ. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ: പരിസ്ഥിതി സംരക്ഷണവേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം നഗരസഭ വൈസ് ചെയർപേഴ്സൻ ജെസി ജോണി ഉദ്ഘാടനം ചെയ്തു. വേദി ജില്ല പ്രസിഡന്‍റ് ബെന്നി തോമസ് അധ്യക്ഷതവഹിച്ചു. പി.പി. ബേബി സന്ദേശം നൽകി. ചെറുതോണി: ഒയിസ്ക ഇൻറർനാഷനൽ ഇടുക്കി ചാപ്റ്ററിന്‍റെ പരിസ്ഥിതി ദിനാചരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ചാപ്റ്റർ പ്രസിഡന്‍റ് പാറത്തോട് ആന്‍റണി അധ്യക്ഷതവഹിച്ചു. ഡോ. പി.സി. രവീന്ദ്രനാഥ്, കെ.എം. ജലാലുദ്ദീൻ, ഗ്രേസ് ആന്‍റണി തുടങ്ങിയവർ പങ്കെടുത്തു. ചാരിറ്റി ആൻഡ് സോഷ്യൽ എൻഡവർ നോഡൽ ഓർഗനൈസേഷൻ കാമാക്ഷി ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടലും വിതരണവും സംഘടിപ്പിച്ചു. എ.സി.എഫ് പി.കെ. വിപിൻദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഷേർളി ജോസഫ് അധ്യക്ഷതവഹിച്ചു. തൊടുപുഴ: ജോയന്‍റ് കൗൺസിലിന്‍റെയും നന്മ സാംസ്കാരിക വേദിയുടെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സംഗമവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ എൻ.യു. ജോൺ ഉദ്ഘാടനം ചെയ്തു. ജോയന്‍റ് കൗൺസിൽ തൊടുപുഴ മേഖല സെക്രട്ടറി വി.കെ. മനോജ് അധ്യക്ഷതവഹിച്ചു. ചിത്രങ്ങൾ TDL PJ JOSEPH യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു TDL paristhithi samrakshana vedi പരിസ്ഥിതി സംരക്ഷണ വേദിയുടെ പരിസ്ഥിതി ദിനാചരണം തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൻ ജെസി ജോണി ഉദ്ഘാടനം ചെയ്യുന്നു ചിത്രം TDL kattappana paristhithi കട്ടപ്പനയിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ വാഴൂർ സോമൻ എം.എൽ.എ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.