അശോക-മൂലമറ്റം റോഡ്; ഒരുകിലോമീറ്റർ കുഴിയടച്ചു

മൂലമറ്റം: അശോക-മൂലമറ്റം റോഡിലെ ഒരുകിലോമീറ്റർ ദൂരം കുഴിയടച്ചു. ഇനി ഒരുകിലോമീറ്റർ കൂടി കുഴിയടക്കാനുണ്ട്. മഴക്കാലം തുടങ്ങുന്നതിന്​ മുന്നോടിയായി മൂലമറ്റം കെ.എസ്.ആർ.ടി.സി കവല മുതൽ സെന്‍റ്​ ജോർജ് സ്‌കൂളിനു സമീപംവരെ ഒരുകിലോമീറ്റർ ദുരത്തെ കുഴികളാണ് അടച്ചത്. ഞായറാഴ്ച രാവിലെയാണ് കുഴിയടക്കൽ തുടങ്ങിയത്. വലിയ കുഴികളിൽ കാര്യമായി ടാർ ഉപയോഗിക്കാതെയാണ് അടച്ചത്. മെറ്റലിനൊപ്പം ഏതാനും തുള്ളി ടാർ ചേർത്തെങ്കിലും ഇവ കുഴിയിൽ ഉറച്ചുകിടക്കില്ല. ഈ റോഡ് പൂർണമായും ടാറിങ് നടത്തിയിട്ട് 20വർഷത്തിലധികമായെന്ന് നാട്ടുകാർ പറയുന്നു. മൂലമറ്റത്തേക്ക് അറക്കുളം അശോക കവലയിൽനിന്ന് രണ്ടുകിലോമീറ്ററേ ദൂരമുള്ളൂ. മൂലമറ്റംവഴി കടന്നുപോകുന്ന മൂലമറ്റം-കോട്ടമല റോഡ്, മൂലമറ്റം-പുള്ളിക്കാനം റോഡ്, മൂലമറ്റം-പുത്തേട് വാഗമൺ റോഡ്, മൂലമറ്റം പതിപ്പള്ളി-ഉളുപ്പൂണി റോഡ് എന്നിവയെല്ലാം പൊതുമരാമത്ത്‌ വകയാണ്. ഈ റോഡുകളെല്ലാം റീടാറിങ് നടത്തുമ്പോഴും മൂലമറ്റം റോഡിന് പാച്ച് വർക്ക് മാത്രം. സമീപ പ്രദേശങ്ങളെല്ലാം പട്ടികജാതി-പട്ടികവർഗ മേഖലകളാണ്, എന്നിട്ടും മൂലമറ്റത്തിന് അവഗണനയാണ്​. tdl mltm5 മൂലമറ്റം കെ.എസ്.ആർ.ടി.സി കവല മുതൽ സെന്‍റ്​ ജോർജ് സ്‌കൂൾ വരെയുള്ള ഒരുകിലോമീറ്റർ ദൂരം കുഴിയടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.