വടക്കേപ്പുഴ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല

കുളമാവ്: പെഡൽ ബോട്ടിങ് നടത്തുന്നതിന് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞ് 10വർഷം പിന്നിട്ടിട്ടും . ജില്ലക്ക്​ വൈദ്യുതി മന്ത്രിയെ ലഭിച്ചപ്പോഴും ഹൈഡൽ ടൂറിസത്തിന് പുതുജീവൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, നടപടിയായില്ല. അപകടരഹിത ബോട്ടിങ് നടത്തുന്നതിനും ടൂറിസത്തിന് ഏറെ സാധ്യതയുള്ളതുമാണ്​ വടക്കേപ്പുഴ ബോട്ടിങ്. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ബോട്ടിങ്ങിന് നടപടിയായതാണ്. ഇവിടേക്ക്​ പെഡൽ ബോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ, ഇവിടെ അനുവദിച്ച ജില്ലയിലെ മറ്റൊരു പദ്ധതിയിലേക്ക് ഈ ബോട്ട്​ കൊണ്ടുപോയത്​ ജനപ്രതിനിധികൾ പോലും അറിഞ്ഞില്ല. നാട്ടുകാരോട് ഉടൻ ബോട്ടുകൾ എത്തുമെന്നുപറഞ്ഞിട്ട്​ 10 വർഷം പിന്നിടുകയാണ്​. കുളമാവ് ഡാം നിർമാണത്തിനുശേഷം പ്രതാപം നഷ്ടപ്പെട്ട കുളമാവിന്‍റെ പുത്തൻ പ്രതീക്ഷയാണ് വടക്കേപ്പുഴ ടൂറിസം പദ്ധതി. ബോട്ടിങ്, ട്രക്കിങ് അടക്കം ഒട്ടേറെ ടൂറിസം സാധ്യതയാണിവിടെയുള്ളത്. തൊടുപുഴയിൽനിന്ന്​ 35 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താൻ കഴിയുന്ന ടൂറിസം സ്‌പോട്ട് എന്ന നിലയിൽ ഒട്ടേറെ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് കുളമാവ്. 2000ത്തിലാണ് വടക്കേപ്പുഴ പദ്ധതിക്ക് തുടക്കമായത്. വടക്കേപ്പുഴയാറിന് കുറുകെ ചെക്ക് ഡാം കെട്ടി വെള്ളം കുളമാവ് ഡാമിലേക്ക്​ പമ്പ് ചെയ്ത് എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി 20 ഏക്കർ സ്ഥലത്താണ് വെള്ളം സംഭരിച്ചിരിക്കുന്നത്. എല്ലാ സീസണിലും ജലസമൃദ്ധമായതിനാൽ വടക്കേപ്പുഴയിൽ ടൂറിസം പദ്ധതി എത്തിയാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തിന്​ പുത്തനുണർവാകും. tdl mltm6 വടക്കേപ്പുഴ ചെക്ക് ഡാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.