ബൈക്ക് ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ പതിച്ച സംഭവം; ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

കട്ടപ്പന: അപകടത്തിൽ ബൈക്ക് ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ പാഞ്ഞ്​ കയറിയ സംഭവത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ബൈക്ക് നൂറ് കിലോമീറ്ററിന് മുകളിൽ വേഗതയിലാകാം എത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ്​ എൻഫോഴ്​സ്​മെന്‍റ്​ ആർ.ടി.ഒ പി.എ നസീർ പറഞ്ഞു. അത്രയും വേഗത്തിൽ വന്ന് നിയന്ത്രണം നഷ്ടമായത് കൊണ്ടാകാം ഏഴടിയോളം പൊക്കമുള്ള സുരക്ഷ വേലിക്കുള്ളിൽ ബൈക്ക് പതിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വെള്ളയാംകുടി സ്വദേശി വിഷ്ണു പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷമാകും ലൈസൻസ് റദ്ദാക്കണമോയെന്ന് തീരുമാനിക്കുകയെന്നും വിശദമാക്കി. മത്സരയോട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു ബൈക്കുകൾ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ബൈക്കുകളുടെ സൈഡ് വ്യൂ മിററും, പിന്നിലെ നമ്പർ പ്ലേറ്റും മോഡിഫൈ ചെയ്തിട്ടുണ്ട്. അമിതവേഗം കാരണമുണ്ടാകുന്ന ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോട്ടോർ വാഹന വകുപ്പി‍ൻെറ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. മൂന്നാം തീയതി വൈകീട്ട് നാലരക്കാണ് ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാൻസ്‌ഫോർമറിന്റെ വേലിക്കുള്ളിലേക്ക് പതിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണു പ്രസാദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഫോട്ടോ. ഉദ്യോഗസ്ഥർ അപകട സ്‌ഥലം പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.