സുപ്രീംകോടതി വിധി മലയോര ജനതക്കേറ്റ കനത്ത പ്രഹരം -ഇടുക്കി രൂപത

ചെറുതോണി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും ചുറ്റുമുള്ള ഒരുകിലോമീറ്റർ സ്ഥലം നിർബന്ധിത വനഭൂമി ആക്കണമെന്ന സുപ്രീംകോടതി വിധി മലയോര ജനതയുടെ മനസ്സിൽ പുതിയ ആശങ്കകൾ വിതച്ചിരിക്കുകയാണെന്ന്​ ഇടുക്കി രൂപത കാര്യാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു. ഹൈറേഞ്ചിലെ തേക്കടി, കുമളി, ഇടുക്കി എന്നീ പ്രദേശങ്ങളെ കോടതിവിധി പ്രതികൂലമായി ബാധിക്കും. മെഡിക്കൽ കോളജ്, കലക്​ടറേറ്റ്​ ഉൾപ്പെടെ സർക്കാർ ഓഫിസുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഈ വിധിയുടെ പേരിൽ നിലനിൽപ് ഭീഷണി നേരിടുന്നുണ്ട്. ഇന്നത്തെ ബഫർസോൺ നാളത്തെ റിസർവ് ഫോറസ്റ്റായിരിക്കുമെന്ന് നീലഗിരി ബഫർ സോണി‍ൻെറ ചരിത്രം പഠിപ്പിക്കുന്നു. ബഫർ സോണിൽ നടപ്പാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മനുഷ്യനെ സ്വയം കുടിയൊഴിയാൻ നിർബന്ധിതരാക്കുന്നതാണ്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയങ്ങളിൽ വാണിജ്യപരമായ നിർമാണം പാടില്ലെന്ന ഹൈകോടതി വിധിക്ക് പിന്നാലെയാണ് ആശങ്കയുയർത്തുന്ന ഈ പുതിയ വിധി. സർക്കാർ ജനത്തി‍ൻെറ ആവശ്യങ്ങൾ ഉൾക്കൊള്ളണം. ഭയചകിതരായ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് ഇടുക്കി രൂപത ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.