പരിസ്ഥിതി ദിനാചരണവും റാലിയും

മുട്ടം: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസി‍ൻെറയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തി‍ൻെറയും മുട്ടം പഞ്ചായത്തി‍ൻെറയും സാമൂഹിക ആരോഗ്യ കേന്ദ്രത്തി‍ൻെറയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ റാലിയും സെമിനാറും വൃക്ഷത്തൈ നടീലും നടത്തി. മുട്ടം പഞ്ചായത്തിൽനിന്ന്​ ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ട്രീസ ജോസ്, വൈസ് പ്രസിഡന്‍റ്​ എൻ.കെ. ബിജു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗീസ് എന്നിവർ നേതൃത്വം നൽകി. റാലിയിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ സ്കൂളുകളിലെ കുട്ടികളും ആശാ പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ഹെൽത്ത് ജീവനക്കാരും അണിനിരന്നു. ഗവ. നഴ്സിങ്​ സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ.കെ. ബിജു അധ്യക്ഷതവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്തു. tdl mltm4 ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി മുട്ടത്ത് നടന്ന പരിസ്ഥിതി സംരക്ഷണ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.