പൂട്ടിക്കിടന്ന വീട്ടിലെ മോഷണം: പ്രതിയുമായി തെളിവെടുത്തു

തൊടുപുഴ: പൂട്ടിക്കിടന്ന വീട്ടില്‍നിന്ന്​ 20,000 രൂപയും രണ്ടര പവന്‍ സ്വർണവും മോഷ്ടിച്ച പ്രതിയെ സ്ഥലത്തെത്തിച്ച്​ തെളിവെടുത്തു. മേയ് 24ന് കോതായിക്കുന്നിലെ വീട്ടിൽ മോഷണം നടത്തിയ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശിയായ മുണ്ടകപറമ്പില്‍ വീട്ടില്‍ ഫൈസലിനെയാണ്​ (42) ​ കഴിഞ്ഞ ദിവസം തൊടുപുഴ ​​പൊലീസ് അറസ്റ്റ് ചെയ്തത്​. ഒരു കമ്പി മാത്രം നഷ്ടപ്പെട്ട ജനൽ പാളിയുടെ വിടവിലൂടെ വളരെ വിദഗ്​ധമായി വീടിനകത്ത്​ കടന്ന രീതി ഇയാൾ പൊലീസിന്​ മുന്നിൽ വീണ്ടും അവതരിപ്പിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25ഓളം മോഷണ കേസുകളില്‍ പ്രതിയും ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളുമാണ് ഫൈസല്‍. സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.ആര്‍. ഹരിദാസ്, ബൈജു പി. ബാബു, കെ.കെ. നിഖില്‍, പൊലീസ്​ ഓഫിസര്‍മാരായ എ.കെ. ജബ്ബാര്‍, ഉണ്ണികൃഷ്ണന്‍, പി.ജി. മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്​. പാപ്പച്ചൻ ചേട്ടന്​ നാടിന്‍റെ പ്രണാമം ചെറുതോണി: ഒരു നാടിനായി ജീവിതം ഉഴിഞ്ഞുവെച്ച അടക്കാനാട്ട് പാപ്പച്ചൻ ചേട്ടന് ആദരാഞ്​ജലിയർപ്പിക്കാൻ എത്തിയത്​ വൻ ജനാവലി. കുടിയേറ്റ കാലം മുതൽ നേതൃത്വപാടവം പ്രകടിപ്പിച്ച ജനകീയ നേതാവായിരുന്നു പാപ്പച്ചൻ ചേട്ടനെന്ന്​ നാട്ടുകാർ വിളിക്കുന്ന മാത്യു മത്തായി തേക്കമല. 1958 നവംബർ 12ന് അഞ്ചുപേരടങ്ങുന്ന സംഘത്തിന്റെ നേതാവായി കടപ്ലാമറ്റത്തുനിന്ന്​ പാണ്ടിപ്പാറയിൽ കുടിയേറിയ ഇദ്ദേഹം കുടിയിറക്ക് സമരങ്ങളിലെ മുന്നണി പോരാളിയായും നിറഞ്ഞുനിന്നു. അയ്യപ്പൻ കോവിൽ, ചുരുളി, കീരിത്തോട് കുടിയിറക്ക് സമരങ്ങളിൽ നേതൃത്വം വഹിച്ചു. 1966ൽ തങ്കമണിയിൽ സർവിസ് സഹകരണ ബാങ്ക് ആരംഭിക്കാൻ നേതൃത്വം നൽകി. തങ്കമണിയിൽ ഷൈനി ടാക്കീസ് എന്ന പേരിൽ തിയറ്ററും ആരംഭിച്ചു. 1979 ൽ കാമാക്ഷി പഞ്ചായത്തിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പാണ്ടിപ്പാറ വാർഡിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്റായി. 22വർഷം ഈ സ്ഥാനത്ത്​ തുടർന്നു. 2000-2005ൽ വൈസ് പ്രസിഡന്‍റുമായിരുന്നു. കെ.എം. മാണിയുടെ സഹപാഠിയും കേരള കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ ഇദ്ദേഹം കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 10ന് തങ്കമണി സെന്‍റ്​ തോമസ് ഫൊറോന പള്ളിയിൽ നടക്കുന്ന സംസ്ക്കാര ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനടക്കം രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ചിത്രം: TDL mathew മാത്യു മത്തായി മന്ത്രി റോഷി അഗസ്റ്റിനോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.