സമദി​െൻറ കരവിരുതിൽ പഴമയുടെ മിനാരങ്ങൾ പിറന്നു

സമദി​ൻെറ കരവിരുതിൽ പഴമയുടെ മിനാരങ്ങൾ പിറന്നു * നൂറ്റാണ്ടുകൾ പഴക്കമുള്ള തൊടുപുഴ കാരിക്കോട്​ നൈനാർ പള്ളിയ​ുടെ മിനിയേച്ചർ ഒരുക്കി കാരിക്കോട്​ ക്ഷേത്ര മിനിയേച്ചർ കൂടി നിർമിക്കാൻ ആലോചനയുണ്ടെന്നും സമദ്​ ഹാപ്പി മൺഡേ -------- ​െതാടുപുഴ: പുതുതലമുറക്ക്​ കൗതുകവും പഴമക്കാർക്ക്​ ഗൃഹാതുര സ്​മരണകളും ഉണർത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള തൊടുപുഴ കാരിക്കോട്​ നൈനാർ പള്ളിയുടെ മിനിയേച്ചർ. ജില്ലയിലെ ഏറ്റവും പഴക്കംചെന്ന പള്ളികളിൽ ഒന്നായ നൈനാർ ജുമാമസ്​ജിദ്​. 1956 കാലഘട്ടത്തിലെ പള്ളിയുടെ രൂപം ത​ൻെറ മിനിയേച്ചറിലൂടെ ആവിഷ്​കരിച്ചിരിക്കുകയാണ്​ കുമ്പംകല്ല്​ ആയപ്പുരക്കൽ എ.എം. അബ്​ദുസ്സമദ് (70). പഴമക്കാരോടടക്കം ചോദിച്ച്​ രണ്ടുമാസത്തിനി​ടയിൽ ലഭിച്ച ഇടവേളകളിലായിരുന്നു​ നിർമാണം​. കെട്ടിട നിർമാണ സാമഗ്രികളുടെ അവശിഷ്​ടങ്ങൾ, സീലിങ്ങിന്​ ഉപയോഗിക്കുന്ന വസ്​തുക്കൾ, പ്ലാസ്​റ്റിക്കുകൾ തുടങ്ങിയവയും പാഴ്​വസ്​തുക്കളും ഉ​പയോഗിച്ചാണ്​ ഇവ നിർമിച്ചത്​. പള്ളിയുടെ ഓരോ ഭാഗങ്ങളായി ആദ്യമാദ്യം ഉണ്ടാക്കി. പിന്നീട്​ ഇവയെ​ല്ലാം കൂട്ടിച്ചേർത്തു. ഓർമയിൽ അന്നത്തെ പഴയ പള്ളി ഇപ്പോഴും ഉണ്ടെന്നും ഇത്​ നിർമാണത്തിന്​ ഏറെ സഹായകമായെന്നും സമദ്​ പറഞ്ഞു. അന്നത്തെ പള്ളിയുടെ രൂപംകിട്ടാൻ പലരോടും പള്ളിയെക്കുറിച്ചും ഓരോ ഭാഗത്തെക്കുറിച്ചും ചർച്ച ചെയ്​തു. നിർമിച്ച്​ കഴിഞ്ഞിട്ട്​ വിഡിയോ എടുത്ത്​ പലരെയും കാണിച്ച്​ ഉറപ്പുവരുത്തി. പള്ളിയിലെ കിണർ, കുളം എന്നിവയൊ​െക ഉൾപ്പെടുത്തിയിട്ടുണ്ട്​. മരംകൊണ്ടുള്ള കൊത്ത്​ പണികൾ അന്നത്തെ പള്ളിയുടെ പ്രത്യേകതയാണ്​. പഴയ രൂപം തന്നെ മിനിയേച്ചറിലും വരുത്താൻ പരമാവധി ശ്രദ്ധിച്ചു. അലൂമിനിയം ​ഫേബ്രിക്കേഷൻ ജോലി നോക്കുന്ന മകനിൽനിന്ന്​ നിർമാണ വസ്​തുക്കൾ കണ്ടെത്തി. മൂന്ന്​ അടി നീളവും രണ്ടരയടി ഉയരത്തിലുമാണ്​ നിർമാണം. പഴയ ഓർമകളോടുള്ള ഇഷ്​ടത്തിലാണ്​ ഇവയെല്ലാം ഉണ്ടാക്കുന്നതെന്ന്​ സമദ്​ പറയുന്നു. എട്ടുവർഷം വിദേശത്ത്​ കെട്ടിട നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇപ്പോൾ പൊതുപ്രവർത്തന രംഗത്തുണ്ട്​​​. കാരിക്കോട്​ ക്ഷേത്രവും നൈനാർ പള്ളിയും ഏതാണ്ട്​ ഒരേ സമയത്താണ്​ നിർമിച്ചതെന്നാണ്​ പറഞ്ഞ്​ കേട്ടിട്ടുള്ളത്​. ഇനി ക്ഷേത്ര മിനിയേച്ചർ കൂടി നിർമിക്കാൻ ആലോചനയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. നൈനാർ പള്ളിയുടെ ഓഫിസിൽ തന്നെ മിനിയേച്ചർ സൂക്ഷിച്ചിട്ടുണ്ട്​. നഗരത്തിലെ തന്നെ മറ്റ്​ പള്ളികളുടെയും രൂപങ്ങൾ നിർമിച്ചിട്ടുണ്ട്​. ---------------- ​TDL MINIATURE സമദ്​ തയാറാക്കിയ 1956 കാലഘട്ടത്തിലെ കാരി​ക്കോട്​ നൈനാർ പള്ളിയുടെ മിനിയേച്ചർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.