Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2021 11:58 PM GMT Updated On
date_range 22 Aug 2021 11:58 PM GMTസമദിെൻറ കരവിരുതിൽ പഴമയുടെ മിനാരങ്ങൾ പിറന്നു
text_fieldsbookmark_border
സമദിൻെറ കരവിരുതിൽ പഴമയുടെ മിനാരങ്ങൾ പിറന്നു * നൂറ്റാണ്ടുകൾ പഴക്കമുള്ള തൊടുപുഴ കാരിക്കോട് നൈനാർ പള്ളിയുടെ മിനിയേച്ചർ ഒരുക്കി കാരിക്കോട് ക്ഷേത്ര മിനിയേച്ചർ കൂടി നിർമിക്കാൻ ആലോചനയുണ്ടെന്നും സമദ് ഹാപ്പി മൺഡേ -------- െതാടുപുഴ: പുതുതലമുറക്ക് കൗതുകവും പഴമക്കാർക്ക് ഗൃഹാതുര സ്മരണകളും ഉണർത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള തൊടുപുഴ കാരിക്കോട് നൈനാർ പള്ളിയുടെ മിനിയേച്ചർ. ജില്ലയിലെ ഏറ്റവും പഴക്കംചെന്ന പള്ളികളിൽ ഒന്നായ നൈനാർ ജുമാമസ്ജിദ്. 1956 കാലഘട്ടത്തിലെ പള്ളിയുടെ രൂപം തൻെറ മിനിയേച്ചറിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ് കുമ്പംകല്ല് ആയപ്പുരക്കൽ എ.എം. അബ്ദുസ്സമദ് (70). പഴമക്കാരോടടക്കം ചോദിച്ച് രണ്ടുമാസത്തിനിടയിൽ ലഭിച്ച ഇടവേളകളിലായിരുന്നു നിർമാണം. കെട്ടിട നിർമാണ സാമഗ്രികളുടെ അവശിഷ്ടങ്ങൾ, സീലിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവയും പാഴ്വസ്തുക്കളും ഉപയോഗിച്ചാണ് ഇവ നിർമിച്ചത്. പള്ളിയുടെ ഓരോ ഭാഗങ്ങളായി ആദ്യമാദ്യം ഉണ്ടാക്കി. പിന്നീട് ഇവയെല്ലാം കൂട്ടിച്ചേർത്തു. ഓർമയിൽ അന്നത്തെ പഴയ പള്ളി ഇപ്പോഴും ഉണ്ടെന്നും ഇത് നിർമാണത്തിന് ഏറെ സഹായകമായെന്നും സമദ് പറഞ്ഞു. അന്നത്തെ പള്ളിയുടെ രൂപംകിട്ടാൻ പലരോടും പള്ളിയെക്കുറിച്ചും ഓരോ ഭാഗത്തെക്കുറിച്ചും ചർച്ച ചെയ്തു. നിർമിച്ച് കഴിഞ്ഞിട്ട് വിഡിയോ എടുത്ത് പലരെയും കാണിച്ച് ഉറപ്പുവരുത്തി. പള്ളിയിലെ കിണർ, കുളം എന്നിവയൊെക ഉൾപ്പെടുത്തിയിട്ടുണ്ട്. മരംകൊണ്ടുള്ള കൊത്ത് പണികൾ അന്നത്തെ പള്ളിയുടെ പ്രത്യേകതയാണ്. പഴയ രൂപം തന്നെ മിനിയേച്ചറിലും വരുത്താൻ പരമാവധി ശ്രദ്ധിച്ചു. അലൂമിനിയം ഫേബ്രിക്കേഷൻ ജോലി നോക്കുന്ന മകനിൽനിന്ന് നിർമാണ വസ്തുക്കൾ കണ്ടെത്തി. മൂന്ന് അടി നീളവും രണ്ടരയടി ഉയരത്തിലുമാണ് നിർമാണം. പഴയ ഓർമകളോടുള്ള ഇഷ്ടത്തിലാണ് ഇവയെല്ലാം ഉണ്ടാക്കുന്നതെന്ന് സമദ് പറയുന്നു. എട്ടുവർഷം വിദേശത്ത് കെട്ടിട നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇപ്പോൾ പൊതുപ്രവർത്തന രംഗത്തുണ്ട്. കാരിക്കോട് ക്ഷേത്രവും നൈനാർ പള്ളിയും ഏതാണ്ട് ഒരേ സമയത്താണ് നിർമിച്ചതെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഇനി ക്ഷേത്ര മിനിയേച്ചർ കൂടി നിർമിക്കാൻ ആലോചനയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. നൈനാർ പള്ളിയുടെ ഓഫിസിൽ തന്നെ മിനിയേച്ചർ സൂക്ഷിച്ചിട്ടുണ്ട്. നഗരത്തിലെ തന്നെ മറ്റ് പള്ളികളുടെയും രൂപങ്ങൾ നിർമിച്ചിട്ടുണ്ട്. ---------------- TDL MINIATURE സമദ് തയാറാക്കിയ 1956 കാലഘട്ടത്തിലെ കാരിക്കോട് നൈനാർ പള്ളിയുടെ മിനിയേച്ചർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story