ജനവാസമേഖലയിൽ കാട്ടാനകൾ; വ്യാപക കൃഷിനാശം

അടിമാലി: രാജകുമാരി പഞ്ചായത്തിലെ മുതുവാക്കുടി, വാതുക്കാപ്പ് മേഖലയിൽ ഞായറാഴ്ച രാത്രിയോടെ കാട്ടാനക്കൂട്ടം ഇറങ്ങി. രണ്ട് കുഞ്ഞുങ്ങളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്. പ്രദേശത്ത് ഭീതിപരത്തിയ ആനകൾ നിരവധിപേരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു. വീടുകൾക്ക് സമീപംവരെ എത്തിയ ഇവയെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശബ്​ദമുണ്ടാക്കിയും പടക്കംപൊട്ടിച്ചും രാവിലെ പ​േത്താടെ വനമേഖലയിലേക്ക് ഓടിച്ചു. ജോയി പുത്തൻപുരക്കൽ, എൽദോസ് ചിറ്റേഴത്ത്, രാജു മൂഞ്ഞേലി എന്നിവരുടെ ഏലത്തോട്ടങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കടന്നുവന്ന ഏലത്തോട്ടങ്ങളും ഭാഗികമായി നശിപ്പിച്ചു. മേഖലയിലെ ഏലത്തോട്ടങ്ങളിൽ പണികൾ നിർത്തി​െവച്ചു. ഏലക്ക വിളവെടുപ്പ് ജോലികളാണ് നടക്കുന്നത്. വാതുകാപ്പിന് സമീപമേഖലകളിൽ ആനകൾ എത്തിയിട്ടുണ്ടെങ്കിലും ഇവിടെ ആദ്യമായാണ് എത്തുന്നത്. ആനയിറങ്കൽ മേഖലയിൽനിന്നാണ് കാട്ടാനക്കൂട്ടം എത്തിയത്. ജനവാസ മേഖലയിൽ കാട്ടാനകൾ എത്തിയതോടെ ജനം ഭയപ്പാടിലായി. --------- idl adi 2 ana ചിത്രം - രാജകുമാരി പഞ്ചായത്തിലെ ജനവാസമേഖലയിൽ എത്തിയ കാട്ടാനകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.