തൊടുപുഴ: ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻെറ ഓഫിസുകളിൽ വിജിലൻസിൻെറ മിന്നൽ പരിശോധന. വിവിധയിടങ്ങളിൽനിന്ന് കണക്കിൽപെടാത്ത പണവും ക്രമക്കേടുകളും കണ്ടെത്തി. ഇടുക്കി, അടിമാലി സബ് റീജനൽ ആർ.ടി.ഒ ഓഫിസുകളിലെത്തിയ ഏജൻറുമാരുടെ പക്കൽനിന്ന് ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തിയിട്ടുണ്ട്. പീരുമേട് സബ് റീജനൽ ആർ.ടി.ഒ ഓഫിസിൽനിന്ന് കണക്കിൽപെടാത്ത 65,060 രൂപ പിടിച്ചെടുത്തു. ഓഫിസ് കാബിൻെറ കൗണ്ടറിൽനിന്നാണ് പണം കണ്ടെത്തിയത്. ഇടുക്കി ഓഫിസിലെത്തിയ ഏജൻറിൻെറ പക്കൽ നിന്ന് 16,060 രൂപയും അടിമാലിയിലെ ഏജൻറിൽനിന്ന് 58,100 രൂപയും പിടിച്ചെടുത്തു. തൊടുപുഴ, നെടുങ്കണ്ടം ഓഫിസുകളിൽനിന്ന് പണം കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് നാലുമുതലാണ് ജില്ലയിലെ അഞ്ച് ആർ.ടി.ഒ ഓഫിസുകളിൽ പരിശോധന തുടങ്ങിയത്. ആർ.ടി.ഒ ഓഫിസുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വ്യാപക പരാതി ഉയർന്നിരുന്നു. മിക്കയിടത്തും ഫയലുകളിലും നടപടികളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി.വി.ആർ. രവികുമാർ, സി.ഐമാരായ ടിപ്‌സൺ തോമസ്, സി. വിനോദ്, മഹേഷ് പിള്ള, ജയകുമാർ എന്നിവർ വിവിധ ഓഫിസുകളിലെ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധന രാത്രി വൈകിയും തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.