കോടതിയുടെ സ്ഥലത്ത് നിർമിച്ച സ്വകാര്യ റോഡ്​ അടച്ചു

പീരുമേട്: കോടതി സമുച്ചയം നിർമിക്കുന്നതിന് സർക്കാർ നൽകിയ സ്ഥലത്ത് വ്യക്തി നിർമിച്ച റോഡ് അടച്ചു. ജില്ല ജഡ്ജി പി.എസ്. ശശികുമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട ശേഷമാണ് റോഡ് അടച്ച് കോടതിയുടെ സ്ഥലം എന്ന ബോർഡ് സ്ഥാപിച്ചത്. വ്യക്തി നിർമാണം നടത്തുന്ന സ്ഥലത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് റോഡ് നിർമിക്കുകയായിരുന്നു. കോടതിയുടെ സ്ഥലം കൈയേറി റോഡ് നിർമിച്ചത് വിവാദമാകുകയും പീരുമേട് സ്​​േറ്റഷൻ ഹൗസ് ഓഫിസറോട് ജില്ല ജഡ്ജി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്​തിരുന്നു. ചിത്രവിവരണം idl_ pmd - 1 കോടതിയുടെ സ്ഥലത്ത് വ്യക്തി നിർമിച്ച സ്വകാര്യ റോഡ് അടച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.