ദേശീയ മാസ്​റ്റേഴ്സ് അത്്ലറ്റിക് മീറ്റ്: സൂസി മാത്യുവിന് ട്രിപ്പിൾ സ്വർണം

തൊടുപുഴ: നവംബർ 27 മുതൽ 30 വരെ വാരാണസിയിൽ നടന്ന 65ന്​ മുകളിൽ പ്രായമുള്ളവരുടെ മൂന്നാമത് ദേശീയ മാസ്​റ്റേഴ്സ് അത്​ലറ്റിക് മീറ്റിൽ തൊടുപുഴ അഞ്ചിരി സ്വദേശിനി സൂസി മാത്യു 200 മീ, 400 മീ. ഓട്ടത്തിലും ഹൈജംപിലും സ്വർണവും, 4 x 400 മീ. റി​േലയിൽ വെള്ളിയും നേടി ടൂർണമൻെറിലെ മികച്ച വനിത അത്​ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽനിന്ന്​ 95 പുരുഷന്മാരും 30 വനിതകളും ദേശീയ മത്സരത്തിൽ പങ്കെടുത്തു. മൂന്ന്​ സ്വർണമെഡലും ഒരു വെള്ളിമെഡലും നേടി ദേശീയ ചാമ്പ്യൻഷിപ്പിലെ താമരമായ സൂസി മാത്യുവിനെ ജനുവരിയിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ മാസ്​റ്റേഴ്സ് അത്​ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന പഴയിടം പി.ജെ. മാത്യുവിൻെറ ഭാര്യയാണ്​. ചിത്രം - TDL SUSI MATHEYU ............................. അധ്യാപക ഒഴിവ്​ തൊടുപുഴ: മുട്ടം ഗവ.പോളിടെക്നിക് കോളജിന് കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി സൻെററിൽ പുതുതായി ഉൾപ്പെടുത്തിയ ഇംഗ്ലിഷ്​ ആൻഡ്​ വർക്ക്​​േപ്ലസ്​ സ്​കിൽസ്​ I - II ഒന്നാം വർഷ, രണ്ടാം വർഷ ക്ലാസ് നടത്താൻ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന്​ തിങ്കളാഴ്​ച രാവിലെ 10ന്​ മുട്ടം ഗവ.പോളിടെക്നിക് കോളജിൽ ഇൻറർവ്യൂ നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്​റ്റും അവയുടെ പകർപ്പും ബയോഡേറ്റയും സഹിതം കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 04862-255083. ..................... 'നഗരസഭ കരട് മാസ്​റ്റർ പ്ലാൻ പിൻവലിക്കണം' തൊടുപുഴ: നഗരസഭ കൗൺസിൽ രൂപപ്പെടുത്തിയ നഗരവികസനത്തിനുള്ള കരട് മാസ്​റ്റർ പ്ലാനിൽ അപാകതകൾ ഉള്ളതിനാൽ അത് പിൻവലിച്ച് പുതിയ പ്ലാൻ തയാറാക്കണമെന്ന് കേരള കോൺഗ്രസ്-എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരട് പ്ലാൻ തയാറാക്കിയ മുനിസിപ്പൽ കൗൺസിലിൻെറ പതിനൊന്നംഗ ഉപസമിതിയിൽ എല്ലാ രാഷ്്ട്രീയ പാർട്ടികളു​െടയും പ്രതിനിധികൾ ഉണ്ടായിരു​െന്നങ്കിലും അവർ ജനാഭിപ്രായങ്ങൾ അറിഞ്ഞല്ല പദ്ധതി തയാറാക്കിയത്. പ്രസിഡൻറ്​ ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.