രണ്ട് കി.മീ. പാത നിർമിക്കാൻ എത്രകാലം കാത്തിരിക്കണം?

നെടുങ്കണ്ടം: പൊതുമരാമത്ത്് പാതിവഴിയില്‍ ഉപേക്ഷിച്ച വട്ടപ്പാറ-വലിയ തോവാള-വാഴവര റോഡ് യാത്രക്കാര്‍ക്ക് ദുരിതമായി. നിര്‍മാണത്തിനായി മണ്ണ് നീക്കിയതിനാല്‍ ഗ്രാമീണപാതയിലൂടെ ഗതാഗതം സാധ്യമല്ലാതായി. അഞ്ചുവര്‍ഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണച്ചുമതല ഏറ്റെടുത്തത്. 18 കി.മീ. ദൈര്‍ഘ്യമുള്ള പാതയില്‍ വാഴവര മുതല്‍ വലിയതോവാളമെട്ട് വരെ 16 കി.മീറ്ററും പൂര്‍ത്തീകരിച്ചു. കാര്‍ഷിക മേഖലയിലൂടെ കടന്നുപോകുന്ന രണ്ട് കി.മീ. ഭാഗമാണ് നിര്‍മിക്കാനുള്ളത്. റോഡ് പുനര്‍നിര്‍മിക്കുന്നതി​ൻെറ ഭാഗമായി വലിയതോവാളമെട്ട് ഭാഗത്തുനിന്ന്​ മണ്ണ് നീക്കിയിരുന്നു. ടാര്‍ റോഡിനോട് ചേരുന്ന ഭാഗത്ത് വലിയ മണ്‍തിട്ട നില്‍ക്കുകയാണ്. ഇതുവഴി വാഹനങ്ങള്‍ക്ക്്്്് കടന്നുപോകാന്‍ കഴിയില്ല. മുമ്പ്്് ജീപ്പും ഓട്ടോറിക്ഷകളും കടന്നുപോയിരുന്ന ഗ്രാമീണ പാതയിലാണ്​ ഇപ്പോള്‍ ഗതാഗതം പൂര്‍ണമായും നിലച്ചത്​. കാല്‍നടപോലും അസാധ്യമായ സാഹചര്യമാണ് നിലവിൽ. നെടുങ്കണ്ടത്തുനിന്ന്​ കട്ടപ്പനയിലേക്കുള്ള ദൂരംകുറഞ്ഞ പാതയാണിത്. പൊതുമരാമത്ത്് ഏറ്റെടുത്തിരിക്കുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍മാണം നടത്താനാവാത്ത സ്ഥിതിയാണ്. പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തതോടെ നിലവില്‍ ഉണ്ടായിരുന്ന സഞ്ചാരമാര്‍ഗംകൂടി നഷ്​ടമായ അവസ്ഥയിലാണ് വട്ടപ്പാറ നിവാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.