മൂന്നാർ: വിചാരണ തുടങ്ങുന്ന ദിവസം പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ന്യൂ കോളനിയിൽ താമസിക്കുന്ന പി. പാൽപാണ്ടിയുടെ (56) മരണമാണ് വിവാദമായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഒക്ടോബറിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസത്തെ ജയിൽവാസത്തിന് ശേഷമാണ് പാൽപാണ്ടി ജാമ്യത്തിലിറങ്ങിയത്. ഡിസംബർ രണ്ടിന് കോടതിയിൽ വിചാരണ നടപടി തുടങ്ങുന്ന ദിവസം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർക്കിടയിലെ സ്വത്ത് തർക്കത്തിൽ ബലിയാടാകുകയായിരുന്നു ഇയാളെന്ന് നാട്ടുകാർ പറയുന്നു. കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അയൽവാസികളാണ് മൂന്നാർ എസ്.എച്ച്.ഒ കെ.പി. മനേഷിന് പരാതി നൽകിയത്. പൊലീസ് നടപടി നിയമപരമാണെന്നും പാരാതിയുടെ അടിസ്ഥാനത്തിൽ ചെയ്യേണ്ടത് മാത്രമാണ് ചെയ്തതെന്നും എസ്.എച്ച്.ഒ പറഞ്ഞു. പോക്സോ കേസിൽ പരാതി ലഭിച്ചാൽ ഇരയുടെ മൊഴിയും വൈദ്യപരിശോധനയും നടത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. കുട്ടിയുടെ രഹസ്യമൊഴി കോടതിയും കേൾക്കും. ഈ സംഭവത്തിൽ നാട്ടുകാരുടെ പരാതിപ്രകാരം പൊലീസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും കെ.പി. മനേഷ് പറഞ്ഞു. (ചിത്രം കൊടുക്കരുത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.