തൊടുപുഴ: ആൾമാറാട്ടം നടത്തി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക് 2000 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചു. കോട്ടയം തൃപ്പാക്കല്‍ അഭിജിത് കുമാര്‍, കല്ലൂര്‍ക്കാട് താന്നിക്കപ്പാറയില്‍ ടി.എസ്. വിഷ്ണു, മുട്ടം വടശ്ശേരിയില്‍ ആല്‍ബിന്‍ ജോസ്, കണ്ണൂർ കുറ്റിയേത്ത് നിഖിൽ, പുത്തന്‍പുരയ്ക്കല്‍ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കല്‍ ഫ്രാന്‍സിസ് എന്നിവർക്കാണ് മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. അടിപിടിക്കേസില്‍ പ്രതിയായ വ്യക്തിക്കുപകരം മറ്റൊരാൾ കോടതിയിൽ ഹാജരായ സംഭവത്തിലാണ് കേസെടുത്തത്. മുട്ടം എന്‍ജിനീയറിങ് കോളജില്‍ 2016ല്‍ നടന്ന എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സംഭവത്തിൻെറ തുടക്കം. എസ്.എഫ്.ഐ പ്രവര്‍ത്തകരായ കോട്ടയം തൃപ്പാക്കല്‍ അഭിജിത് കുമാര്‍, കല്ലൂര്‍ക്കാട് താന്നിക്കാപ്പാറയില്‍ ടി.എസ്. വിഷ്ണു, കോഴിക്കോട് മുഹ്‌സിന മന്‍സിലില്‍ മുനീഷ്, മുട്ടം വടശ്ശേരിയില്‍ ആല്‍ബിന്‍ ജോസ് എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികളായിരുന്നു. കോടതി സമന്‍സ് അയച്ചെങ്കിലും ഇവര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെ വാറൻറായി. ഇതിനിടെ മൂന്നാംപ്രതി മുനീഷ് ജോലിക്കായി വിദേശത്തുപോയി. ശേഷം നാലുപ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ഇതില്‍ മൂന്നാംപ്രതിയും വിദേശത്തുള്ളതുമായ മുനീഷിന് പകരം നിഖിലാണ് കോടതിയില്‍ ഹാജരായത്. ഇയാള്‍ മുനീഷിൻെറ തിരിച്ചറിയല്‍ കാര്‍ഡും കരുതിയിരുന്നു. ഈ സംഭവമാണ് രണ്ടാമത്തെ കേസിന് കാരണമായത്. ഇതേസമയം കോടതിയില്‍ ഹാജരായിരുന്ന മുട്ടം പൊലീസും ആള്‍മാറാട്ടം അറിഞ്ഞില്ല. പിന്നീട് ഇക്കാര്യം മനസ്സിലാക്കിയ കോടതി അടിയന്തരമായി നാല് പ്രതികളെയും ജാമ്യംനിന്ന മുട്ടം പുത്തന്‍പുരക്കല്‍ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കല്‍ ഫ്രാന്‍സിസ് എന്നിവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. ആൾമാറാട്ടം നടത്തിയ കേസിൽ മുനീഷ് പ്രതിയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.